മദീന: മദീന മേഖലയിലെ മസ്ജിദുൽ ഖിബിലതൈൻ റൗണ്ട് എബൗട്ട് അടച്ചിടുമെന്ന് മദീന മേഖല ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഏഴു മാസക്കാലത്തേക്ക് ആണ് അടച്ചിടുന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
تنوه إدارة مرور منطقة المدينة المنورة وبالتنسيق مع أمانة المنطقة بأنه سيتم إغلاق دوار القبلتين مؤقتًا، وذلك لاستكمال الأعمال الميدانية لمشروع جسر تقاطع طريق خالد بن الوليد مع طريق الملك عبدالله (دوار القبلتين)، ابتداءً من فجر يوم الإثنين 22 أغسطس 2022م.#المرور_السعودي pic.twitter.com/1gGCIcwYMO
— المرور السعودي (@eMoroor) August 21, 2022
റീജിയണിലെ മുനിസിപ്പാലിറ്റിയുമായി ഏകോപിപ്പിച്ച്, ഖാലിദ് ബിൻ അൽ വലീദ് റോഡും കിംഗ് അബ്ദുല്ല റോഡും ചേരുന്നിടത്ത് പാലം പദ്ധതിയുടെ ഫീൽഡ് ജോലികൾ പൂർത്തിയാക്കാനാണിത്.
തിങ്കളാഴ്ച (2022 ഓഗസ്റ്റ് 22) പുലർച്ചെ മുതൽ 7 മാസത്തേക്ക് ഇത് അടച്ചിടുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. ഇക്കാലയളവിൽ ഉടനീളം ഇതര റോഡുകൾ ഉപയോഗിക്കാൻ പ്രാദേശിക ഭരണകൂടം ഡ്രൈവർമാർക്ക് നിർദേശം നൽകി.




