റിയാദ്: സ്വകാര്യ മേഖലയിൽ ആഴ്ചയിൽ 48 മണിക്കൂർ ജോലിയാണ് ഇടവേളകൾ ഉൾപ്പെടെ പരമാവധി ജോലി സമയമെന്ന് ഓർമ്മപ്പെടുത്തി ഹ്യൂമൻ റിസോഴ്‌സ് കൺസൾട്ടന്റും പരിശീലകനുമായ മജീദ് അൽ ഖുഹൈത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഓവർടൈം ജോലി ചെയ്യുന്ന സാഹചര്യത്തിൽ രണ്ട് ദിവസം മുമ്പ് ജീവനക്കാരനെ അറിയിക്കണമെന്നും മജീദ് അൽ ഖുഹൈത് ഊന്നിപ്പറഞ്ഞു. അൽ ഇഖ്ബാരിയ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ദിവസം 12 മണിക്കൂറിൽ കൂടുതൽ തൊഴിൽ ചെയ്യാൻ നിർബന്ധിച്ചാൽ അത് നിരസിക്കാൻ ജീവനക്കാരന് അവകാശമുണ്ടെന്നും ഹ്യൂമൻ റിസോഴ്‌സ് കൺസൾട്ടന്റും പരിശീലകനുമായ മജീദ് അൽ ഖുഹൈത് പറഞ്ഞു.
ആഴ്‌ചയിൽ 48 മണിക്കൂറാണ് പരമാവധി ജോലി സമയമെന്നും അതിൽ കൂടുതൽ ആയാൽ ജീവനക്കാരന് ഓവർ ടൈം നൽകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിശ്രമ സമയം ആഴ്ചയിൽ 48 മണിക്കൂറിനുള്ളിലാണ്.
വിശ്രമ കാലയളവിൽ ജോലിക്കാരനോട് എന്തെങ്കിലും ജോലികൾ ചെയ്യിക്കാൻ തൊഴിലുടമക്ക് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സഊദി തൊഴിൽ നിയമ പ്രകാരം തൊഴിലാളികൾക്ക് തൊഴിൽ കരാർ പ്രകാരമുള്ള വാരാന്ത്യ അവധി നൽകാതിരിക്കൽ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ആനുകൂല്യങ്ങളും നൽകിയില്ലെങ്കിൽ സ്പോൺസർക്ക് 5000 റിയാൽ പിഴ ചുമത്തും. ഓവർ ടൈം ആനുകൂല്യങ്ങൾ നൽകാതെ നിശ്ചിത തൊഴിൽ സമയത്തിലും അധികം സമയം ജോലി ചെയ്യിപ്പിച്ചാലും
നിശ്ചിത പ്രതിദിന വിശ്രമ സമയം അനുവദിക്കാതിരുന്നാലും തൊഴിലുടമയ്ക്കെതിരെ ഇതേ പിഴ ചുമത്തപ്പെടും.




