പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് ആയ നംഷിയെ നൂൺ സ്വന്തമാക്കി, വിൽപ്പന 335 മില്യൺ ഡോളറിന്

0
1188

റിയാദ്: ഇമാർ പ്രോപ്പർട്ടീസ് അതിന്റെ ഫാഷൻ ഇ-കൊമേഴ്‌സ് പ്രോജക്റ്റ് ആയ “നംഷി കമ്പനി”യെ വിറ്റു. ഇ-കൊമേഴ്‌സ് കമ്പനിയായ “നൂൺ” ആണ് നംഷിയെ സ്വന്തമാക്കിയത്. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെയും ഇമിറാത്തി കോടീശ്വരനുമായ മുഹമ്മദ് അൽ അബാറിന്റെയും ഉടമസ്ഥതയിലുള്ളതാണ് നൂൺ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിന് സമർപ്പിച്ച റിപ്പോർട്ടിൽ “ഇമാർ” ഗ്രൂപ്പ് നംഷി കമ്പനിയെ നൂൺ കമ്പനിക്ക് വിൽക്കാൻ ഡയറക്ടർ ബോർഡ് തത്വത്തിൽ തീരുമാനിച്ചതായി വ്യക്തമാക്കി. മൊത്തം 335.2 മില്യൺ ഡോളർ മൂല്യം കണക്കാക്കിയാണ് വിൽപ്പന.

യുണൈറ്റഡ് അറബ് എമിറേറ്റിലെ “സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി” അംഗീകരിച്ച ഒരു സ്വതന്ത്ര മൂല്യനിർണ്ണയ സമിതി നിർണ്ണയിച്ച പരിധിക്കുള്ളിലാണ് വിലയെന്ന് “ഇമാർ” വ്യക്തമാക്കി.