വിവിധ സേവനങ്ങളുമായി മൊബൈലിയുടെ ഡിജിറ്റൽ വാലറ്റ് ‘മൊബൈലി പേ’ സജ്ജമായി

0
3655

റിയാദ്: സഊദിയിൽ പുതിയ ഇ പേ സംവിധാനം കൂടി സജ്ജമായി. രാജ്യത്തെ പ്രമുഖ മൊബൈൽ സേവന ദാതാക്കളായ മൊബൈലിയുടെ ഇ പേ സംവിധാനമാണ് സജ്ജമായത്. മൊബൈലിയുടെ മൊബൈലി പേ ആപ്ലിക്കേഷൻ ആപ് സ്റ്റോറുകളിൽ സജ്ജമായിട്ടുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇത്തിഹാദ് ഡിജിറ്റൽ ഫിനാൻഷ്യൽ കമ്പനിയുടെ ഇലക്ട്രോണിക് വാലറ്റായി പേയ്‌മെന്റ് സേവനങ്ങൾ നൽകുന്നതിന് “മൊബിലി പേ” നേരത്തെ സഊദി സെൻട്രൽ ബാങ്ക് ലൈസൻസ് കരസ്ഥമാക്കിയിരുന്നു. ഇതോടെ, പേയ്‌മെന്റ് സേവനങ്ങൾ നൽകുന്നതിന് ബാങ്ക് ലൈസൻസുള്ള രാജ്യത്തെ മൊത്തം കമ്പനികളുടെ എണ്ണം 17 ആയി.

കൂടാതെ 8 കമ്പനികൾ പ്രാഥമിക അനുമതിക്കായി അപേക്ഷ നൽകിയിട്ടുമുണ്ട്. ഇതോടെ, രാജ്യത്ത് മൊബൈൽ പെയ്മെന്റ് രംഗത്ത് മത്സരം കൂടുതൽ ശക്തമാകും.

ദൈനംദിന സാമ്പത്തിക ഇടപാടുകൾക്കുള്ള മികച്ച സംവിധാനമാണ് മൊബിലി പേ. പ്രാദേശികവും അന്തർദ്ദേശീയവുമായ പണം കൈമാറ്റത്തിനുള്ള വഴി ആപ് ഒരുക്കുന്നുണ്ട്. കൂടാതെ, വിസ കാർഡ്, വാലറ്റ് പണം കൈമാറ്റം, പ്രാദേശിക ബാങ്ക് ട്രാൻസ്ഫർ (SARIE – IPS), അന്താരാഷ്ട്ര പണമയക്കൽ, സദാദ് പേയ്‌മെന്റുകൾ, മൊബൈൽ പേയ്‌മെന്റുകൾ, എടിഎം പണം പിൻവലിക്കൽ, ഗിഫ്റ്റ് അയയ്ക്കൽ എന്നിവയും ആപ്പിൽ ലഭ്യമാണ്.

ഒന്നിലധികം ഭാഷകളിൽ ലഭ്യമാകുന്ന ആപിൽ, പേയ്‌മെന്റ് ഷെഡ്യൂളിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

‘മൊബൈലി പേ’ ഉൾപ്പെടെ സഊദിയിൽ 3 ഇ ബാങ്കുകൾ കൂടി ഇക്കഴിഞ്ഞ മാർച്ചിൽ റിയാദിൽ നടന്ന ആഗോള സംരംഭകത്വ സമ്മേളനത്തിൽ അനുമതി നൽകിയിരുന്നു. പ്ലേ സ്റ്റോറിൽ ആപ്ലിക്കേഷൻ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ, നിലവിൽ ബീറ്റ ലോഞ്ച് പിരിയഡിൽ ആണ്. ഉടൻ തന്നെ എല്ലാവർക്കും ലഭിക്കുന്ന നിലയിൽ ആപ്ലിക്കേഷൻ സജ്ജമാകും. ആപ് ഡൗൺ ലോഡ് ചെയ്യാൻ 👇

മൊബൈലി പേ ഗൂഗിൾ പ്ലെ സ്റ്റോർ

മൊബൈലി പേ ആപ്പിൾ സ്റ്റോർ

‘മൊബൈലി പേ’ ഉൾപ്പെടെ സഊദിയിൽ 3 ഇ ബാങ്കുകൾ കൂടി വരുന്നു