സഊദിയിൽ വിവിധയിടങ്ങളിൽ കനത്ത മഴ തുടരുന്നു: മക്ക, മദീന, ജിസാൻ എന്നിവിടങ്ങളിൽ മരണവും നാശ നഷ്ടംവും, യാത്രാ ബസുകൾ ഉൾപ്പെടെ വാഹനങ്ങൾ വെള്ളകെട്ടിൽ കുടുങ്ങി, കൂടുതൽ വിവരങ്ങൾ

0
2694

റിയാദ്: കനത്ത മഴ സഊദിയുടെ വിവിധയിടങ്ങളിൽ തുടരുന്നു. കനത്ത നാശ നഷ്ടവും ഉണ്ടായിട്ടുണ്ട്. ജിസാനിൽ പെയ്ത് ശക്തമായ മഴയിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. ജിസാനിലെ പല ഭാഗങ്ങളിലും ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത് വരുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മഴയോടൊപ്പം ശക്തമായ മിന്നലും കാറ്റുമുണ്ട്. ഇടിമിന്നലേറ്റ് 12 വയസ്സായ ഒരു കുട്ടി മരിച്ചു. പാറക്കെട്ടുകൾ റോഡിലേക്ക് വീണത് മൂലം പല ഭാഗങ്ങളിലു ഗതാഗത തടസ്സമുണ്ടായി. റോഡുകളിലൽ വെള്ളമുയർന്നതോടെ നിരവധി വാഹനങ്ങൾ വെള്ളത്തിലകപ്പെട്ടു.

ജിസാനിൽ ശക്തമായ മഴ വെള്ളപ്പാച്ചിലിൽ പെട്ട രണ്ട് പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. ഫിഫയിലുണ്ടായ ഉരുൾപ്പൊട്ടലിൽ നിരവധി വീടുകൾക്കും വാഹനങ്ങൾക്കും നാശനഷ്ടങ്ങളുണ്ടായി. പാലങ്ങൾ ഒലിച്ച് പോയതായും റിപ്പോർട്ടുണ്ട്.

സ്വബിയ ഗവർണറേറ്റിലാണ് 12 വയസ്സായ കുട്ടി ഇടിമിന്നലേറ്റ് മരിച്ചത്. ഉച്ചക്ക് ശേഷം അവരുടെ വീടിനടുത്തുള്ള ആട്ടിൻ തൊഴുത്തിലേക്ക് കുടുംബത്തോടൊപ്പം പോകുമ്പോഴായിരുന്നു കുട്ടിക്ക് മിന്നലേറ്റത്. സ്വബിയ ഗവർണറേറ്റിനെയും ഗൗസ് അൽ ജാഫറ ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്ന റോഡായ അൽ അദയ പാലത്തിന് സമീപം വാഹനം ഒഴുക്കിൽപ്പെട്ടു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്.

മദിനയിലും ശക്തമായ മഴക്കെടുതി മൂലം വാഹന ഗതാഗതം തടസ്സപ്പെടുകയും നിരവധി വാഹനങ്ങൾക്ക് കേട്പാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. മക്കയിലും പരിസരങ്ങളിലും കനത്ത മഴ ലഭിച്ചു. ജസാൻ മേഖലയിലെ “അബു അരിഷ്” ആണ് വെള്ളിയാഴ്ച രാജ്യത്ത് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം സൂചിപ്പിച്ചു.

അതായത് 82.6 മില്ലിമീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്. ശരാശരി 77.0 മില്ലിമീറ്ററുമായി രണ്ടാമത്തെ ഏറ്റവും ഉയർന്ന മഴ ജിസാനിലെ ദാമദ് അണക്കെട്ടും രേഖപ്പെടുത്തിയതായി കേന്ദ്രം അതിന്റെ ദൈനംദിന റിപ്പോർട്ടിൽ കൂട്ടിച്ചേർത്തു.

മദീനയിൽ വെള്ളക്കെട്ടിൽ കുടുങ്ങിയ രണ്ട് ബസിലെ യാത്രക്കാരെ സിവിൽ ഡിഫൻസ് ടീമുകൾ രക്ഷപ്പെടുത്തി. രണ്ട് ബസുകളിലെയും യാത്രക്കാർക്ക് പരിക്കേൽക്കാതെയാണ് ഒഴിപ്പിക്കൽ നടപടികൾ നടന്നതെന്ന് ഡയറക്ടറേറ്റ് സ്ഥിരീകരിച്ചു. ഇന്നലെ (വെള്ളി) മദീന മേഖലയിൽ സാമാന്യം ശക്തമായ മഴയ്ക്ക് സാക്ഷ്യം വഹിച്ചു, ഇന്നും (ശനി) ഇത് തുടരുമെന്നാണ് റിപ്പോർട്ടുകൾ.