വിവിധ ലഹരിമരുന്നുകളുമായി അഞ്ചു അറബ് വംശജർ അറസ്റ്റില്‍

0
807

കുവൈത്ത് സിറ്റി: വിവിധ ലഹരിമരുന്നുകളുമായി അഞ്ചുപേരെ കുവൈത്തില്‍ അറസ്റ്റ് ചെയ്തു. ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഫോര്‍ ഡ്രഗ് കണ്‍ട്രോള്‍ ആണ് ഇവരെ പിടികൂടിയത്. 2 കിലോഗ്രാം ലഹരിമരുന്നാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പിടിയിലായവരെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പ് കുവൈത്തില്‍ 149 പാക്കറ്റ് ഹാഷിഷുമായി രണ്ടുപേരെ പിടികൂടിയിരുന്നു. ഫായില്‍ക ഐലന്‍ഡില്‍ നിന്നാണ് കുവൈത്ത് തീര സംരക്ഷണസേന ഇവരെ പിടികൂടിയത്. അറബ് സ്വദേശികളാണ് പിടിയിലായത്.

വിമാനത്താവളത്തിലെത്തിയ രണ്ട് ഏഷ്യന്‍ യാത്രക്കാരില്‍ നിന്ന് ലഹരിമരുന്ന് പിടികൂടിയിരുന്നു. 55 പാക്കറ്റ് ഹാഷിഷ്, 200 ലാറിക ഗുളികകള്‍ എന്നിവയാണ് രണ്ട് യാത്രക്കാരില്‍ നിന്ന് കുവൈത്ത് കസ്റ്റംസ് വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ കണ്ടെത്തിയത്. പിടിയിലായവര്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. നിയമ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.