വീണ്ടും വിസ്മയിപ്പിക്കാന്‍ ദുബൈ; ബുര്‍ജ് ഖലീഫക്ക് ‘മോതിര’മായി ഭീമന്‍ ആകാശ വളയം

0
2297

ദുബൈ: പുതിയ സാങ്കേതികവിദ്യകള്‍ കൊണ്ടും മനോഹരങ്ങളായ നിര്‍മ്മിതികള്‍ കൊണ്ടും ലോകത്തെ വിസ്മയിപ്പിക്കുന്ന ദുബൈ നഗരം സന്ദര്‍ശകര്‍ക്ക് പുതിയ കൗതുക കാഴ്ച ഒരുക്കാന്‍ തയ്യാറെടുക്കുകയാണ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ദുബൈയുടെ സ്വകാര്യ അഹങ്കാരമായ ബുര്‍ജ് ഖലീഫയെ ചുറ്റിയുള്ള ഭീമന്‍ വളയത്തിന്റെ (giant ring) ചിത്രമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ വൈറലാകുന്നത്.

നഗരത്തിന് മുകളില്‍ 500 മീറ്റര്‍ ഉയരത്തില്‍ ഡൗണ്‍ടൗണ്‍ സര്‍ക്കിള്‍ (downtown circle) എന്ന പേരിലാണ് ഇതിന്റെ രൂപകല്‍പ്പന. ദുബൈയിലെ ആര്‍ക്കിടെക്ചര്‍ സ്ഥാപനമായ സ്‌നേറ സ്‌പേസ് ആണ് ആകാശവളയം എന്ന ആശയം മുമ്പോട്ട് വെച്ചിരിക്കുന്നത്.

ദുബൈയിലെ നിരവധി കെട്ടിടങ്ങള്‍ രൂപകല്‍പ്പന ചെയ്ത നജ്മുസ് ചൗധരി, നീല്‍സ് റെമെസ് എന്നിവരാണ് ആശയത്തിന് പിന്നില്‍. മൂന്ന് കിലോമീറ്റര്‍ ചുറ്റളവാണ് ഈ വളയത്തിനുള്ളത്.

അഞ്ച് തൂണുകളിലായാണ് 500 മീറ്റര്‍ ഉയരത്തില്‍ വളയം നിര്‍മ്മിക്കുക. ഇതിനകത്ത് കൂടി സഞ്ചരിക്കാന്‍ തൂങ്ങി കിടക്കുന്ന പോഡുകളുമുണ്ടാകും. ദുബൈ ഫ്യൂച്ചര്‍ ഫൗണ്ടേഷന്റെ രൂപകല്‍പ്പന മത്സരത്തിലാണ് ഇത്തരമൊരു ആശയം ആദ്യമായി നിര്‍ദ്ദേശിക്കപ്പെട്ടത്. പദ്ധതിയുടെ നിര്‍മ്മാണം എന്ന് ആരംഭിക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല.