മസ്‌കറ്റ്: ഒമാനില്‍ ബോട്ട് കടലില്‍ മുങ്ങി. ദോഫാര്‍ ഗവര്‍ണറേറ്റിലെ കടലിലാണ് ബോട്ട് മുങ്ങിയത്. അപകടത്തില്‍പ്പെട്ട പതിനഞ്ച് വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് രക്ഷപ്പെടുത്തി. ഇവർ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് എന്നാണ് റിപ്പോർട്ടുകൾ.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
شرطة خفر سواحل ظفار تتمكن من إجلاء خمسة عشر شخصاً من جنسيات آسيوية إلى
ميناء صلالة بعد غرق قاربهم في البحر بمحافظة ظفار #شرطة_عمان_السلطانية pic.twitter.com/hoMjBenvfX— شرطة عُمان السلطانية (@RoyalOmanPolice) August 18, 2022
സലാല തുറമുഖത്ത് നിന്ന് ഇവരെ രക്ഷിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് ട്വിറ്ററില്‍ അറിയിച്ചു. ഇവർ ഏത് രാജ്യക്കാരാണ് എന്ന് വ്യക്തമല്ല. നിലവിൽ തൊഴിലാളികളുടെ ആരോഗ്യ സ്ഥിതിയിൽ ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.




