അനാശാസ്യ പ്രവര്‍ത്തനം; 39 സ്ത്രീകളടക്കം 48 പേര്‍ പിടിയില്‍, പിടിയിലായവരിൽ 09 ഏഷ്യൻ പ്രവാസികളും

0
3715

മനാമ: അനാശാസ്യ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട രണ്ടു സംഘങ്ങളെ ബഹ്‌റൈനില്‍ പിടികൂടി. 48 പേരാണ് അറസ്റ്റിലായത്. ഇതില്‍ 39 സ്ത്രീകളും ഉള്‍പ്പെടുന്നതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു.

അറസ്റ്റിലായവരില്‍ ഒമ്പതു പേര്‍ ഏഷ്യന്‍ രാജ്യക്കാരാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫ് പബ്ലിക് മോറല്‍സ് വിഭാഗം അറിയിച്ചു. പിടിയിലായ രണ്ടു സംഘങ്ങളുടെയും പക്കല്‍ നിന്ന് വന്‍തോതില്‍ മദ്യവും പിടിച്ചെടുത്തു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ വിവിധ പെണ്‍വാണിഭ സംഘങ്ങളെ ബഹ്‌റൈനില്‍ പിടികൂടിയിരുന്നു. കുറ്റവാളികള്‍ക്ക് 15 വര്‍ഷം വരെ തടവുശിക്ഷയും 10,000 ദിനാര്‍ വരെ പിഴയുമാണ് ശിക്ഷ.