മസ്‌കറ്റ്: ഒമാനില്‍ പ്രവാസികളുടെ താമസസ്ഥലത്ത് നിന്ന് പിടികൂടിയത് വന്‍തോതില്‍ മദ്യവും സിഗരറ്റും മറ്റ് പുകയില ഉല്‍പ്പന്നങ്ങളും. കസ്റ്റംസ് അധികൃതര്‍ വടക്ക്, തെക്ക് ബാത്തിന ഗവര്‍ണറേറ്റുകളില്‍ നടത്തിയ റെയ്ഡിലാണ് ഇവ പിടിച്ചെടുത്തത്.
ബര്‍ക വിലായത്തിലെയും സഹം വിലായത്തിലെയും രണ്ട് താമസസ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. ഇവിടെ നിന്നും മദ്യവും നിരോധിത സിഗരറ്റുകളും വന്‍തോതില്‍ പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തതായി ഒമാന്‍ കസ്റ്റംസ് പ്രസ്താവനയില്‍ അറിയിച്ചു.
#ضبطيات || إدارة التحري وتقييم المخاطر تداهم موقعاً للعمالة الوافدة بولاية بركاء وتضبط آخر بولاية صحم ، لحيازتهما كمياتٍ من مشروباتٍ كحولية وسجائرَ مقيدة ، وضبط كمياتٍ كبيرة من مشتقات التبغ .#تهريب #سجائر#خمور #تبغ#جمارك_عُمان #شرطة_عمان_السلطانية pic.twitter.com/F7oFGs34wZ
— جمارك عُمان (@omancustoms) August 15, 2022
കഴിഞ്ഞ ദിവസം മസ്‌കറ്റിലെ ബീച്ചില്‍ നിന്ന് 70 കിലോഗ്രാമിലേറെ കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ലഹരിമരുന്ന് നിയന്ത്രണ വിഭാഗം അധികൃതര്‍, കോസ്റ്റ് ഗാര്‍ഡ് പൊലീസുമായി ചേര്‍ന്ന് നടത്തിയ ഓപ്പറേഷനില്‍ രണ്ട് നുഴഞ്ഞുകയറ്റക്കാരെ ലഹരിമരുന്നുമായി പിടികൂടിയെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
മസ്‌കറ്റ് ഗവര്‍ണറേറ്റിലെ ബീച്ചില്‍ രണ്ട് നുഴഞ്ഞുകയറ്റക്കാര്‍ എത്തിച്ച കഞ്ചാവാണ് പൊലീസ് പിടികൂടിയത്. ബീച്ചില്‍ 73 കിലോ കഞ്ചാവ് ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്. ഇവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായി റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.




