അബുദാബി: യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി ജനങ്ങള്‍. ശനിയാഴ്ച വൈകുന്നേരമാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ദുബൈ, ഷാര്‍ജ, അജ്മാന്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കിഴക്കന്‍ ഇറാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്നാണ് യുഎഇയിലും പ്രകമ്പനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. നാശനഷ്ടങ്ങള്‍ ഉള്ളതായി ഇതുവരെ റിപ്പോര്‍ട്ടില്ല.
ദുബൈ, ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളിലെ താമസക്കാര്‍ ഭൂചലനം അനുഭവപ്പെട്ടതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വിവരങ്ങള്‍ പങ്കുവെച്ചിരുന്നു.
എന്നാൽ കടുത്ത നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (EMSC) പ്രകാരം 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം 10 കിലോമീറ്റർ (6.21 മൈൽ) ചുറ്റളവിലാണ് ഉണ്ടായത്.
വീഡിയോ👇
Earthquake again Dubai??? This time its very strong pic.twitter.com/KsPhBPYwo5
— sabrina (@sabrinajpr) July 23, 2022




