റിയാദ്: മൂല്യങ്ങൾക്ക് നിരക്കാത്ത പരസ്യങ്ങൾ നീക്കം ചെയ്യാൻ “യു ട്യൂബ്” നോട് ആവശ്യപ്പെട്ട് സഊദി അറേബ്യ. ജനറൽ അതോറിറ്റി ഫോർ ഓഡിയോവിഷ്വൽ മീഡിയ, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ എന്നിവ സംയുക്തമായാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. വിവിധ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കത്തിൽ നടത്തിയ പരിശോധനയിൽ യു ട്യൂബ് പരസ്യങ്ങളിൽ മൂല്യങ്ങൾക്ക് നിരക്കാത്തത് കണ്ടെത്തുന്നതായുള്ള നിരീക്ഷണത്തിന്റെ ഭാഗമാണ് നിർദേശം.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഓഡിയോ-വിഷ്വൽ മീഡിയ അതോറിറ്റിയും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷനും യുട്യൂബ്നോട് നിയന്ത്രണങ്ങൾ ലംഘിക്കുന്ന പരസ്യങ്ങൾ നീക്കം ചെയ്യാനും നിയന്ത്രണങ്ങൾ പാലിക്കാനും ആവശ്യപ്പെടുകയും, ലംഘിക്കുന്ന ഉള്ളടക്കം സംപ്രേക്ഷണം ചെയ്യുന്നത് തുടരുകയാണെങ്കിൽ, നിയമങ്ങൾക്കനുസൃതമായി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
بيان مشترك | هيئة الإعلام #المرئي_والمسموع وهيئة الاتصالات @CITC_SA تطلبان من منصة "يوتيوب" إزالة الإعلانات المخالفة.https://t.co/1wFvxmyovZ pic.twitter.com/Iu4EUVwdbo
— الهيئة العامة لتنظيم الإعلام (@Gmedia_SA) July 23, 2022
ജനറൽ അതോറിറ്റി ഫോർ ഓഡിയോവിഷ്വൽ മീഡിയ, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ നിരീക്ഷണത്തിലാണ് യൂട്യൂബ് പ്ലാറ്റ്‌ഫോം ശ്രദ്ധിക്കപ്പെട്ടത്. ഗൂഗിളുമായി അഫിലിയേറ്റ് ചെയ്‌ത പ്രമുഖ സോഷ്യൽ മീഡിയ കേന്ദ്രമായ “യൂട്യൂബ്” രാജ്യത്തിനുള്ളിലെ ഉപയോക്താക്കൾക്കായി സംപ്രേക്ഷണം ചെയ്യുന്ന പരസ്യങ്ങളിൽ ഇസ്‌ലാമികവും സാമൂഹികവുമായ മൂല്യങ്ങളോടും തത്വങ്ങളോടും വൈരുദ്ധ്യമുള്ളതും രാജ്യത്തെ മീഡിയ ഉള്ളടക്ക നിയന്ത്രണങ്ങളുടെയും യൂട്യൂബ് പ്ലാറ്റ്‌ഫോമിന്റെ നയത്തിന്റെയും ലംഘനവുമാണെന്നാണ് കണ്ടെത്തൽ.
ഇത്തരം പരസ്യങ്ങൾ നീക്കം ചെയ്യാനും നിയന്ത്രണങ്ങൾ പാലിക്കാനും യൂട്യൂബ് പ്ലാറ്റ്‌ഫോമിനോട് ഓഡിയോവിഷ്വൽ മീഡിയ കമ്മീഷനും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് നിരീക്ഷിക്കപ്പെടുമെന്നും നിയന്ത്രണങ്ങൾക്ക് വിധേയമല്ലാതെ സംപ്രേക്ഷണം ചെയ്യുന്നത് തുടരുന്ന സാഹചര്യത്തിൽ, ഓഡിയോ-വിഷ്വൽ ആശയവിനിമയത്തിനും മാധ്യമ നിയന്ത്രണങ്ങൾക്കും അനുസൃതമായി ആവശ്യമായ നിയമ നടപടികൾ കൈക്കൊള്ളുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.




