മങ്കിപോക്‌സ് വ്യാപനം; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

0
2666

ജനീവ: കുരങ് വസൂരി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). 70 ലധികം രാജ്യങ്ങളിൽ ഇത് പടർന്നുപിടിക്കുന്നത് അസാധാരണമായ ഒരു സാഹചര്യമാണെന്ന് വിലയിരുത്തിയാണ് ലോകാരോഗ്യ സംഘടന ഇങ്ങനെ പ്രഖ്യാപിച്ചത്. ശനിയാഴ്ചത്തെ പ്രഖ്യാപനം അപൂർവമായ രോഗത്തെ ചികിത്സിക്കുന്നതിൽ കൂടുതൽ നിക്ഷേപം വർധിപ്പിക്കുകയും വിരളമായ വാക്സിനുകൾക്കായുള്ള പോരാട്ടം കൂടുതൽ ശക്തമാക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മങ്കിപോക്‌സ് വ്യാപനം ആഗോള തലത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നവെന്ന് ലോകാരോഗ്യസംഘടനാ തലവന്‍ ഡോ: ടെഡ്രോസ് ഗബ്രിയേസൂസ് അഥനോം പറഞ്ഞു. രോഗം കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ലോകാരോഗ്യസംഘടനയുടെ പ്രത്യേക സമിതി യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു. മേയില്‍ രോഗവ്യാപനം സ്ഥിരീകരിച്ചശേഷം ഇത് രണ്ടാംതവണയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ലോകാരോഗ്യസംഘടന പരിഗണിച്ചത്.

യു.എസ്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്റെ കണക്കനുസരിച്ച് 71 രാജ്യങ്ങളിലായി 15,400 മങ്കിപോക്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, നിലവില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് സമിതിയിലെ കൂടുതല്‍ അംഗങ്ങളും ലോകാരോഗ്യസംഘടനാ തലവന്‍ ടെഡ്രോസ് അഥനോമിനെ അറിയിച്ചിരുന്നത്.

പലവട്ടം നടന്ന കൂടിയാലോചനകൾക് ഒടുവിൽ നിർണായക തീരുമാനം ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതോടെ ഇനിയങ്ങോട്ട് ജാഗ്രതയുടെ നാളുകളാണ്. യൂറോപ്യൻ രാജ്യങ്ങളിൽ രോഗം പകർന്ന വേഗത വെച്ച് നോക്കുമ്പോൾ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ സുപ്രധാന രോഗപ്രതിരോധ നടപടികളിലേക്ക് കടക്കേണ്ട കാലമായി എന്നർത്ഥം.