ചൂട് കാലത്ത് കാർ എഞ്ചിന്റെ താപനില കുറക്കാൻ നടപടികൾ വിശദീകരിച്ച് സാസ്കോ

0
2493

റിയാദ്: വേനൽക്കാലത്ത് കാർ എഞ്ചിനുകളുടെ താപനില എങ്ങനെ കുറയ്ക്കാമെന്ന് സഊദി സ്റ്റാൻഡേർഡ്സ്, മെട്രോളജി, ക്വാളിറ്റി ഓർഗനൈസേഷൻ (സാസ്കോ) വെളിപ്പെടുത്തി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റേഡിയേറ്ററിൽ ഉചിതമായ അളവിൽ എഞ്ചിൻ കൂളിംഗ് ലായനി നിറയ്ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അതോറിറ്റി മുന്നറിയിപ്പ് നൽകി, “റേഡിയേറ്റർ വാട്ടർ” എന്ന കൂളന്റ് ലായനി കാർ എഞ്ചിന്റെ താപനില കുറയ്ക്കുന്നതിനും നാശത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കും. ഇക്കാര്യം എപ്പോഴും ശ്രദ്ധിക്കണമെന്നും ഉറപ്പ് വരുത്തണമെന്നും സാസ്കോ ഉണർത്തി.

കാറിന്റെ ടയറുകൾ എങ്ങനെ പരിപാലിക്കണമെന്ന് അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. നിർമ്മാണ കമ്പനികൾ നിർദേശിച്ച അളവിൽ കാറ്റ്‌ നിറക്കുകയും ഇടയ്ക്കിടെ ശരിയായ അളവിൽ അത് ഉറപ്പ് വരുത്തുകയും വേണം. ടയറുകൾക്ക് കേട്പാടുകൾ സംഭവിക്കാതിരിക്കാൻ കഴിയുന്നത്ര വെയിലത്ത് പാർക്ക് ചെയ്യുന്നത് ഒഴിവാക്കുകയും വേണം.