റിയാദ്: വിദേശ തൊഴിലാളികളിൽ തൊഴിൽ മാറ്റ സംവിധാനത്തെക്കുറിച്ചുള്ള പുതിയ അപ്‌ഡേറ്റ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. പുതിയ അപ്ഡേറ്റ് പ്രകാരം മുൻ തൊഴിലുടമയിൽ നിന്നുള്ള ലെവി ഉൾപ്പെടെയുള്ള ഫീസുകൾ കുടിശിക ആയി കിടക്കുന്നുവെങ്കിലും ഒരു പുതിയ തൊഴിലുടമയിലേക്ക് തൊഴിൽ മാറാൻ തൊഴിലാളിയെ സാധ്യമാക്കും.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇതോടെ, പുതിയ സ്ഥാപനങ്ങളുടെ പേരിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറുന്ന തൊഴിലാളികളുടെ ലെവി, വര്‍ക്ക് പെര്‍മിറ്റ് ഫീസ് കുടിശ്ശികകളും ഇഖാമ പുതുക്കാന്‍ കാലതാമസം വരുത്തിയതിനുള്ള പിഴകളും ഇനി പുതിയ സ്ഥാപനങ്ങൾക്ക് ബാധ്യതയാകില്ല. ഏതാനും ദിവസങ്ങൾക്കു മുമ്പ് തന്നെ ഇത് നടപ്പിലായിരുന്നുവെങ്കിലും ഇന്നാണ് മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 
ജോലി മാറുന്നതിന് മുമ്പ് മുൻ തൊഴിലുടമ ലെവി ഉൾപ്പെടെയുള്ള ഫീസുകൾ അടക്കാതെ കുടിശിക വരുത്തിയെങ്കിലും പുതിയ തൊഴിലുടമയിലേക്ക് തൊഴിൽ മാറ്റത്തിനായി തൊഴിലാളിയെ പ്രാപ്തനാക്കുന്നതാണ് പുതിയ സംവിധാനം. അതേസമയം,  തൊഴിലാളിയെ ഏറ്റെടുത്ത തീയതി മുതൽ  പുതിയ തൊഴിലുടമ ലെവി ഉൾപ്പെടെയുള്ള ഫീസുകൾ നൽകിയാൽ മതി.
കുടിശ്ശിക തുക പുതിയ തൊഴിലുടമയിൽ ബാധ്യത ആകുന്നതിൽ തടയുന്നതിനു പുതിയ സംവിധാനം സഹായകരമാകും. തൊഴിലാളിയുടെ സേവനങ്ങളിൽ നിന്ന് പ്രയോജനം ലഭിക്കാത്ത മുൻ കാലയളവിലെ തുകകളുടെ കടബാധ്യത പുതിയ തൊഴിലുടമയിൽ നിന്ന് ഒഴിവാകും. 
തൊഴിലാളികളുടെ സ്പോൺസർഷിപ്പ് മാറ്റം മെച്ചപ്പെടുത്തുന്നതിനും സ്ഥാപനങ്ങൾക്കിടയിലുള്ള തൊഴിൽ കൈമാറ്റ നടപടിക്രമങ്ങളുടെ നടപടികൾ എളുപ്പത്തിൽ ആകുന്നതിനും ആകർഷകമായ തൊഴിൽ വിപണി സൃഷ്ടിക്കുന്നതിനും പുതിയ സംവിധാനം സഹായിക്കുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
ഇതുവരെ തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കുന്ന പുതിയ സ്ഥാപനങ്ങളാണ് വര്‍ക്ക് പെര്‍മിറ്റ് ഫീസ്, ലെവി കുടിശ്ശികകളും ഇഖാമ പുതുക്കാന്‍ കാലതാമസം വരുത്തുന്നതിനുള്ള പിഴകളും വഹിക്കേണ്ടിയിരുന്നത്. പ്രതീക്ഷിക്കാത്ത അധിക ബാധ്യതകള്‍ ഒഴിവാക്കി മെച്ചപ്പെട്ട അന്തരീക്ഷം ഒരുക്കാനാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.
സ്‌പോണ്‍സര്‍ഷിപ്പ് മാറുന്ന തൊഴിലാളികളുടെ ലെവി, വര്‍ക്ക് പെര്‍മിറ്റ് ഫീസ് കുടിശ്ശികകൾ ഇനി പഴയ സ്പോൺസറുടെ ബാധ്യത, ഖിവ പ്ലാറ്റ്ഫോം നടപ്പാക്കി തുടങ്ങി




