റീഎൻട്രി വിസ ഇഷ്യു ചെയ്യാൻ പാസ്‌പോർട്ടിൽ എത്ര ദിവസം വേണം? റീ എൻട്രി വിസ കാലാവധി എങ്ങനെ കണക്കാക്കും?: ജവാസാത് വിശദീകരണം

0
4080

റിയാദ്: പ്രവാസികൾക്ക് എക്‌സിറ്റ്, റീഎൻട്രി വിസ നൽകുന്നതിന് പാസ്പോർട്ടിൽ കുറഞ്ഞത് 90 ദിവസം കാലാവധി ഉണ്ടായിരിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്ത്) അറിയിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദിയിൽ നിന്നുള്ള യാത്രാ തീയതി മുതൽ റീ എൻട്രി വിസയുടെ കാലാവധി കണക്കാക്കും. എന്നാൽ കാലാവധി ദൈർഘ്യം കുറച്ച് ദിവസത്തേക്ക് പരിമിതപ്പെടുത്തുകയോ അല്ലെങ്കിൽ ഒരു നിശ്ചിത തീയതിക്ക് മുമ്പ് മടങ്ങുകയോ ചെയ്യണമെന്ന രീതിയിൽ ആണ് റീ എൻട്രി ഇഷ്യു ചെയ്തത് എങ്കിൽ റീ എൻട്രി വിസയുടെ കാലാവധി അത് ഇഷ്യു ചെയ്ത തീയതി മുതൽ ആയിരിക്കും കണക്കാക്കുക.

സിംഗിൾ റീഎൻട്രി വിസ ലഭിക്കുന്നതിനുള്ള ഫീസ് പരമാവധി രണ്ട് മാസത്തേക്ക് 200 റിയാൽ ആണ്. പിന്നീട്, ഓരോ അധിക മാസത്തിനും 100 റിയാൽ ഈടാക്കുമെന്നും ജവാസാത്ത് അറിയിച്ചു. എന്നാൽ, റസിഡൻസി പെർമിറ്റിന്റെ (ഇഖാമ) കാലാവധി അനുസരിച്ച് ആയിരിക്കും റീ എൻട്രി കാലാവധി നീട്ടി അടിക്കാൻ കഴിയുക.

മൾട്ടി റീഎൻട്രി വിസ നൽകുന്നതിനുള്ള ഫീസ് പരമാവധി മൂന്ന് മാസത്തേക്ക് 500 റിയാൽ ആണ്. കൂടാതെ, ഇഖാമയുടെ സാധുത കാലയളവിന്റെ പരിധിക്കുള്ളിൽ ഓരോ അധിക മാസത്തിനും 200 ഈടാക്കും.

വിദേശ യാത്രക്കായി ഒരു പ്രവാസിക്ക് സാധുവായ വിസയും സാധുവായ ഒരു യാത്രാ രേഖയും ഉണ്ടായിരിക്കേണ്ടത് ആവശ്യമാണെന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇതോടൊപ്പം, ലക്ഷ്യസ്ഥാനത്ത് പ്രവേശിക്കുന്നതിനുള്ള വ്യവസ്ഥകൾ പൂർണ്ണമായും പാലിക്കുകയും വേണം.