തുർക്കി ബിൻ ഫൈസൽ രാജകുമാരൻ അന്തരിച്ചു

0
1913

റിയാദ്: സഊദി രാജ കുടുംബാഗം തുർക്കി ബിൻ ഫൈസൽ ബിൻ തുർക്കി ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സഊദ് രാജകുമാരൻ അന്തരിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദി റോയൽ കോർട്ട് ഞായറാഴ്ച മരണം പുറത്തു വിട്ടത്.

തുർക്കി ബിൻ ഫൈസൽ ബിൻ തുർക്കി ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സഊദ് രാജകുമാരൻ

മക്കയിലെ ഗ്രാൻഡ് മോസ്‌കിലെ അസർ നമസ്‌കാരത്തിന് ശേഷം പരേതന്റെ മയ്യിത്ത് നമസ്‌കാരം നാളെ (തിങ്കൾ) നടത്തുമെന്ന് റോയൽ കോർട്ട് വ്യക്തമാക്കി.

ദൈവം അവന്റെ വലിയ കരുണയും ക്ഷമയും സംതൃപ്തിയും നൽകി അനുഗ്രഹിക്കട്ടെയെന്നും വിശാലമായ സ്വർഗീയ പൂന്തോട്ടങ്ങളിൽ പാർപ്പിക്കട്ടെയെന്നും, ഞങ്ങൾ ദൈവത്തിന്റേതാണ്, അവനിലേക്ക് തന്നെയാണ് മടക്കം” റോയൽ കോർട്ട് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.