വിമാനയാത്രക്കിടെ പ്രസവ വേദന, രക്ഷകനായി സഊദി ഡോക്ടർ, ഒടുവിൽ ആകാശത്ത് വെച്ച് കൺമണി പിറന്നു

0
9623

ദുബൈ: വിമാനയാത്രക്കിടെ പ്രസവ വേദന അനുഭവപ്പെട്ട യുവതിക്ക് രക്ഷകനായി സഊദി ഡോക്ടർ. ദുബായിൽ നിന്ന് ബ്രൂണൈയിലെ ബന്ദർ സെരി ബെഗവാനിലേക്കുള്ള ബ്രൂണെ എയർലൈൻസ് വിമാനത്തിലാണ് അപൂർവ്വ സംഭവം അരങ്ങേറിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗർഭിണിയായ ഫിലിപ്പിനോ യുവതിക്ക് ഗർഭാവസ്ഥയുടെ 38-ാം ആഴ്ചയിൽ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സഊദി ഡോക്ടർ മുൽഫി അൽ ഖിൻജാറിന്റെ ഇടപെടലിൽ യുവതി ഒരു കുഞ്ഞിന് ജന്മം നൽകി.

വിമാനത്തിൽ ഒരു ഡോക്ടർ ഉണ്ടോ എന്ന് അന്വേഷിച്ച് വിമാന ജീവനക്കാരുടെ കോളുകളിൽ ആദ്യം അമ്പരപ്പ് തോന്നിയെങ്കിലും പ്രസവവേദന അനുഭവിക്കുന്ന ഗർഭിണിയെ സഹായിക്കാൻ ഡോ: അൽ ഖിഞ്ചർ സന്നദ്ധനാകുകയായിരുന്നു. വിമാനം പറന്നുയർന്നതിന് ശേഷം, വിമാനത്തിന്റെ ഇന്റർകോമിൽ വിമാന ജീവനക്കാരുടെ അനൗൺസ്‌മെന്റ് കേട്ട് ഉടൻ തന്നെ ജോലിക്കാരോട് സ്വയം പരിചയപ്പെടുത്തിയതായി ഡോ: അൽ-ഖിഞ്ചാർ പറഞ്ഞു.

ഗർഭിണിയായ ഫിലിപ്പീൻസ് യുവതി പ്രസവവേദന അനുഭവിക്കുന്നുണ്ടെന്നും സഹായം ആവശ്യമാണെന്നും മനസ്സിലാക്കിയ ഡോക്ടർ തുടർ നടപടികൾക്കായി നിർദേശം നൽകുകയായിരുന്നു. കൂടുതൽ സഹായത്തിനായി സ്പെഷ്യലിസ്റ്റിൽ നിന്ന് ഉപദേശം അഭ്യർത്ഥിക്കുന്നതിന് ഗ്രൗണ്ട് സ്റ്റേഷനുമായി ആശയവിനിമയം നടത്തുകയും ഇതിനു പുറമേ, വിമാനത്തിൽ ലഭ്യമായ ഉപകരണങ്ങൾ തയ്യാറാക്കാൻ ഡോ: അൽ ഖിഞ്ചാർ കാബിൻ ക്രൂവിനോട് ആവശ്യപ്പെട്ടു.


Mulfi Al-Khinjar, a Saudi doctor, successfully delivered a baby after a pregnant Filipino woman in her 38th week of pregnancy went into labor on a Brunei Airlines flight from Dubai to Bandar Seri Begawan. — courtesy: @royalbruneiair

ഗ്രൗണ്ട് സ്റ്റേഷനിൽ നിന്നുള്ള നിർദേശങ്ങൾ സ്വീകരിച്ച ശേഷം, ഗർഭിണിയായ സ്ത്രീയെ സുഖകരമായി പ്രസവിക്കുന്നതിന് സഹായം നൽകാൻ എല്ലാ നടപടികളും സ്വീകരിക്കുന്നത് തനിക്കും ജോലിക്കാർക്കും ഗ്രൗണ്ട് സ്റ്റേഷൻ മുഴുവൻ സഹായം നൽകിയിരുന്നതായി ഡോക്ടർ പറഞ്ഞു. ഒടുവിൽ വിമാനത്തിൽ വച്ച് യുവതി കുഞ്ഞിന് ജന്മം നൽകുകയും 3 മണിക്കൂർ വിമാനത്തിൽ അമ്മയുടെയും കുട്ടിയുടെയും അവസ്ഥ അവർ നിരീക്ഷിച്ചതായും സഊദി ഡോക്ടർ പറഞ്ഞു.

ജെന്നി റോസ് ജോസോയ് എന്ന ഫിലിപ്പിനോ യുവതിയും അവരുടെ നവജാതശിശുവും പൂർണ്ണ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ഡോ: അൽ-ഖിഞ്ചാർ പറഞ്ഞു. എയർപോർട്ടിൽ പൂക്കൾ നൽകിയാണ് അവരെ സ്വീകരിച്ചത്.

ബ്രൂണെയിലെ സഊദി അംബാസഡർ ഇമാദ് അൽ മുഹന്ന ഡോക്ടറെ ബന്ധപ്പെടുകയും ഗർഭിണിയുടെയും കുട്ടിയുടെയും ജീവൻ രക്ഷിക്കാൻ സന്നദ്ധത അറിയിച്ചതിന് നന്ദി അറിയിക്കുകയും പ്രശംസിക്കുകയും ചെയ്‌തു. മാന്യമായ പ്രവർത്തനത്തിലൂടെയും പ്രയത്നത്തിലൂടെയും രാജ്യത്തിന്റെ പേര് ഉയർത്തിയതിന് ഡോക്ടറെ അഭിനന്ദിച്ച ബ്രൂണെ ദാറുസ്സലാമിലെ സഊദി അറേബ്യയുടെ എംബസി ഡോ. അൽ-ഖിഞ്ചറിനോട് നന്ദിയും അഭിനന്ദനവും അറിയിച്ചു.

അൽ ജൗഫ് പ്രവിശ്യയിലെ ഖുറയ്യത്ത് നഗരത്തിൽ നിന്നുള്ളയാളാണ് സഊദി ഡോക്ടർ അൽ ഖിഞ്ചർ. ന്യൂകാസിൽ സർവകലാശാലയിൽ നിന്ന് ഡോക്ടർ ഓഫ് മെഡിസിനും (എം.ഡി) മെൽബൺ സർവകലാശാലയിൽ നിന്ന് മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്തും (എം.പി.എച്ച്) നേടിയിട്ടുണ്ട്.