തനിമ ഹജ്ജ് സെൽ മക്കയിൽ വളണ്ടിയർ സംഗമം സംഘടിപ്പിച്ചു, വനിതകളടക്കമുള്ള വളണ്ടിയർമാർ സജ്ജം

0
773

മക്ക: ഈ വർഷത്തെ ഹജ്ജ് സേവനത്തിന് സജ്‌ജരായ തനിമ വളണ്ടിയർമാരുടെ സംഗമം മക്ക അസീസിയിലെ തനിമ സെൻറർ ഓഡിറ്റോറിയത്തിൽ തനിമ കേന്ദ്ര രക്ഷാധികാരി കെ എം ബഷീർ ഉദ്ഘാടനം നിർവഹിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അല്ലാഹുവിൻറെ അതിഥികൾക്ക് വേണ്ടി നിസ്വാർത്ഥമായ സേവനമാണ് പതിറ്റാണ്ടുകളായി തനിമ പ്രവർത്തകർ നടത്തിവരുന്നത്. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും സേവന പ്രവർത്തനങ്ങൾ നടത്താനാവുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശേഷം തനിമ കേന്ദ്ര കമ്മിറ്റിയങ്ങം ഡോ: മുഹമ്മദ് നജീബ് ഹജ്ജ് സേവനത്തിന്റെ മാഹാത്മ്യം വളണ്ടിയർമാരെ ഉണർത്തി.

ആദ്യ ഹാജി മക്കയിലെത്തുന്ന മുതൽ അവസാന ഹാജിയും മക്ക വിടുന്നതു വരെ നീണ്ടുനിൽക്കും. തനിമയുടെ സേവന പ്രവർത്തനങ്ങൾ ഹറമിന്റെ വിവിധ ഭാഗങ്ങളിലും, ബസ്സ് സ്റ്റേഷനുകൾ, അസീസിയയിൽ ഹാജിമാർ താമസിക്കുന്ന ബിൽഡിങ്ങുകൾ കേന്ദ്രീകരിച്ചും വളണ്ടിയർമാർ കമ്മനിരതരാകും. രോഗികളായ ഹാജിമാരെ പരിചരിക്കുന്നതിൽ പ്രത്യേകം ടീം രൂപീകരിച്ചു പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യൻ ഹജ്ജ് മിഷന്റെ പരിപൂർണ്ണമായ സഹകരണത്തോടെയായിരിക്കും തനിമ വളണ്ടിയർമാരുടെ സേവനം. ഹറമിനടുത്തും അസീസിയയിലും വഴിതെറ്റുന്ന ഹാജിമാരെ താമസ്ഥലത്ത് എത്തിക്കുക, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്ലൈൻ തുടങ്ങിയ സേവനങ്ങളും തനിമ വളണ്ടിയർമാർ നടത്തുന്നുണ്ട്.

ചടങ്ങിൽ മക്ക തനിമ ഹജ്ജ് വളണ്ടിയർ കൺവീനർ ശമീൽ ചേന്ദമംഗല്ലൂർ വളണ്ടിയർമാർക്കുള്ള നിർദേശങ്ങളും, ഈ വർഷത്തെ ഹജ്ജ് സേവനപ്രവർത്തനങ്ങളുടെ മാർഗരേഖയും അവതരിപ്പിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ഇത്തവണ സേവനമെന്നും വളണ്ടിയർമാരെ ഉണർത്തി. വളണ്ടിയർമാർക്കുള്ള ജാക്കറ്റുകൾ വിതരണം ചെയ്തു.

അസീസിയ: ഇഖ്ബാൽ ചെമ്പാൻ. ഹറം: അബ്ദുൽ റഷീദ് സഖാഫ്. ഭക്ഷണം: അബ്ദുസ്സത്താർ തളിക്കുളം, മെഡിക്കൽ: മനാഫ്, സദക്കത്തുള്ള. അറഫാ ഓപ്പറേഷൻ: എം എം അബ്ദുൽ നാസർ. വനിത വിഭാഗം: ഷാനിബ നജാത്ത്. വീൽചെയർ: നാസർ വാഴക്കാട്. മീഡിയ: സാബിത്ത് മഞ്ചേരി എന്നിവരെ വകുപ്പ് കോർഡിനേറ്റർമാരായി നിശ്ചയിച്ചു.

വനിതകളടക്കമുള്ള വളണ്ടിയർമാരെയാണ് 2 ഷിഫ്റ്റുകളായി തനിമ മക്കയിൽ സേവനത്തിനു ഇറക്കുന്നത്. ഹജ്ജിൻറെ ദിനങ്ങളിൽ സഊദിയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വളണ്ടിയർമാരും സേവനത്തിനായി എത്തിച്ചേരും.

യോഗത്തിൽ തനിമ മക്ക രക്ഷാധികാരി അബ്ദുൽ ഹക്കീം ആലപ്പുഴ അധ്യക്ഷത വഹിച്ചു. അനീസുൽ ഇസ്‌ലാം സ്വാഗതവും ഷഫീഖ് പട്ടാമ്പി നന്ദിയും പറഞ്ഞു. റസൽ നജാത് ഖിറാഅത്ത് നടത്തി.