ജിദ്ദ: ഹാജ്ജിമാർ സ്വീകരിക്കേണ്ട വാക്സിനുകളെ കുറിച്ചുള്ള വിവരങ്ങൾ സഊദി ആരോഗ്യ മന്ത്രാലയം പുറത്തു വിട്ടു. ഇതോടെ സൗദി അംഗീകരിച്ച കോവിഡ് പ്രതിരോധ വാക്സിനുകളുടെ എണ്ണം പത്തായി.
ഫൈസർ-ബയോൻടെക്, മോഡേണ, ഓക്‌സ്‌ഫോർഡ്-അസ്ട്രാസെനിക്ക, ജോൺസൻ ആൻഡ് ജോൺസൻ, കോവോവാക്‌സ്, നോവാവാക്‌സ്, സിനോഫാം, സിനോവാക്, കോവാക്‌സിൻ, സ്പുട്‌നിക് എന്നീ വാക്‌സിനുകൾക്കാണ് അംഗീകാരമുള്ളത്.
ഹജിനെത്തുന്ന തീർഥാടകർ സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് പ്രതിരോധ വാക്സിനെടുത്തിരിക്കണമെന്ന നിബന്ധനയെ തുടർന്നാണ് അംഗീകൃത വാക്സിനുകളുടെ പേരുകൾ പുറത്തു വിട്ടത്.
ഇതിൽ ജോൺസൻ ആൻഡ് ജോൺസൻ ഒരുഡോസും മറ്റുള്ളവ രണ്ടു ഡോസുമാണ് സ്വീകരിക്കേണ്ടത്.