കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയിൽ, ഗംഭീര സ്വീകരണം ഒരുക്കി ഹജ്ജ് മിഷനും സന്നദ്ധ സംഘടനകളും

0
4960

മദീന: കേരളത്തിൽ നിന്നും 377
തീർത്ഥാടകരേയും വഹിച്ചുള്ള
ആദ്യ ഹജ്ജ് വിമാനം മദീനയിലെത്തി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും രാവിലെ 08:30 ന് സഊദി എയർലൈൻസിന്റെ എസ് വി 5747 നമ്പർ വിമാനത്തിൽ പുറപ്പെട്ട തീർത്ഥാടകർ ഉച്ചയോടെയാണ് മദീനയിൽ ഇറങ്ങിയത്.

ആദ്യ ഹജ്ജ് സംഘത്തെ എസ് കെ എസ് എസ് എഫ് പ്രസിഡന്റ് ഹമീദലി തങ്ങളുടെ നേതൃത്വത്തിൽ വിഖായ സംഘം സ്വീകരിക്കുന്നു

മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ തീർത്ഥാടകരെ ഇന്ത്യൻ കോൺസൽ ജനറലിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ഹജ് മിഷൻ പ്രതിനിധികളും ജവാവാസാത് ഉദ്യോഗസ്ഥരും ചേർന്ന് പൂക്കളും മധുരവും നൽകി സ്വീകരിച്ചു. തുടർന്ന് മദീനയിലെ സന്നദ്ധ സംഘടനകളും ഗംഭീര സ്വീകരണം ഒരുക്കി.

377 തീർത്ഥാടകരാണ് ആദ്യ സംഘത്തിലുള്ളത്. ഇതിൽ 181 പുരുഷന്മാരും 196 സ്ത്രീകളുമാണ്.
കേരളത്തിൽ നിന്ന് 2056 പുരുഷന്മാരും 3702 സ്ത്രീകളുമടക്കം 5758 തീർഥാടകരാണ് ഇത്തവണ ഹജ് കമ്മിറ്റി മുഖേന ഹജ് കർമത്തിന് എത്തുന്നത്. ഇവർക്ക് പുറമേ തമിഴ്നാട് , ലക്ഷദ്വീപ് , ആന്തമാൻ , പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള 1989 തീർഥാടകരും കൊച്ചി എംബാർക്കേഷൻ പോയിന്റ് വഴിയാണ് യാത്ര ചെയ്യുന്നത്.

ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ ഹജ് തീര്‍ത്ഥാടകര്‍ക്കും മദീനയില്‍ പ്രവാചക പള്ളിയുടെ സമീപത്ത് തന്നെ താമസ സൗകര്യം സജ്ജമാക്കിയിട്ടുണ്ട്.

മക്കയില്‍ അസീസിയയിലാണ് താമസ സൗകര്യം. പത്ത് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളാണ് ഇത്തവണ ഇന്ത്യയില്‍ ഉണ്ടാകുക. ഇതില്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ യാത്ര പുറപ്പെട്ട് തിരിച്ച് എത്തുന്നത് കൊച്ചി വിമാനത്താവളത്തില്‍ നിന്നാകും.