ജിദ്ദ: മൃഗങ്ങളുടെ വേഷവിധാനങ്ങൾ അണിയൂ ജിദ്ദ ജംഗിളിലേക്ക് സൗജന്യമായി പ്രവേശിക്കൂ. ജിദ്ദ സീസൺ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന ജിദ്ദ ജംഗിളിലേകാണിപ്പോൾ സൗജന്യമായി പ്രവേശിക്കാൻ അനുമതിയുള്ളത്.
സന്ദർശകർ തങ്ങളുടെ പ്രിയപ്പെട്ട മൃഗങ്ങളുടെ വേഷവിധാനങ്ങൾ അണിഞ്ഞുകൊണ്ട് ഫെസ്റ്റിവലിൽ എത്തിചേർന്നാൽ മാത്രമേ സൗജന്യമായി പ്രവേശിക്കാൻ സാദ്ദിക്കുകയൊളൂ.
“ആന പ്രദേശം, പൊതു പാർക്ക്, ഫാം ഏരിയ, തുറസ്സായ സ്ഥലങ്ങൾ” എന്നിങ്ങനെ “ജിദ്ദ ജംഗിൾ” പ്രവർത്തനങ്ങൾ നടത്തുന്ന 5 ഏരിയകളിലേക്ക് സൗജന്യ പ്രവേശിക്കാം.
നിരവധി പുതിയ സംഭവങ്ങളും അനുഭവങ്ങളും വിവിധ വിനോദ ഗെയിമുകളും കൂടാതെ ആയിരത്തിലധികം ഇനം മൃഗങ്ങളും 200 ലധികം ഇനം അപൂർവ പക്ഷികളും ജംഗിളിന്റെ സവിശേഷതയാണ്.

ഈ മൃഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളുടെ സർക്കിൾ വിപുലീകരിക്കാനും ഏരിയ ഗൈഡുകളിൽ നിന്ന് പുതിയ വിവരങ്ങൾ നേടാനും ഇത് അവരെ പ്രോത്സാഹിപ്പിക്കും. കൂടാതെ ചില മൃഗങ്ങളോടുള്ള ഭയം നീക്കുന്നതിനും അവയുമായി സഹവർത്തിത്വത്തിനും ഒപ്പം മനുഷ്യസൗഹൃദമായി അവ കൈകാര്യം ചെയ്യുന്നതിനും ഇതിലൂടെ സാധിക്കും.