റിയാദ്: സഊദിയിലെ അൽഖസീമിൽ തൃശൂർ സ്വദേശി നിര്യാതനായി. കൊടുങ്ങല്ലൂർ എടവിലങ്ങ് കാര സ്വദേശി മതിലകത്ത് വീട്ടിൽ പരേതനായ ബാവുവിന്റെ മകൻ സലീം (47) ആണ് അൽഖസീമിലെ സാജിറിൽ നിര്യാതനായത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
20 വർഷമായി സഊദിയിലുള്ള ഇദ്ദേഹം അടുത്തിടെ പുതിയ വിസയിലെത്തി ബിസിനസ് തുടങ്ങാനിരിക്കുകയായിരുന്നു.
ഭാര്യ: ഷംല. മക്കൾ: ഷസ്‌ന മോൾ, മുഹമ്മദ് സ്വാലിഹ്, അൽ അമീൻ. മൃതദേഹം സാജിറിൽ ഖബറടക്കാൻ നടപടികൾ പൂർത്തിയാക്കുന്നതിന് കെ.എം.സി.സി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂരിന്റെ നേതൃത്വത്തിൽ എം സാലി ആലുവ (ന്യൂ ഏജ് ഇന്ത്യ സാംസ്‌കാരിക വേദി ), കുടുംബാംഗം ഷിയാസ്, ഫൈസൽ വെളളിമാടുകുന്ന് എന്നിവർ രംഗത്തുണ്ട്.




