അബുദാബി: അബുദാബിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു രണ്ട് പേർ മരിച്ചു. സംഭവത്തിൽ നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഖാലിദിയയിലെ ഫുഡ് കെയര്‍ റെസ്റ്റാറന്‍റിലാണ് സ്‌ഫോടനം. തൊട്ടടുത്ത കടകളിലേക്കും തീപടർന്നു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അബുദാബി ഖാലിദിയയില്‍ തിങ്കളാഴ്ച യു എ ഇ സമയം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. സ്‌ഫോടനത്തിൽ കടകൾക്കും ആറ് കെട്ടിടങ്ങളുടെ മുൻഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. 120 ഓളം പേർക്ക് പരിക്കേറ്റു. ഇതിൽ 64 പേരുടെ നില ഗുരുതരമാണ്.

ഫയര്‍സര്‍വ്വീസും പൊലീസും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏർപ്പെട്ടു. പരുക്കേറ്റവരെ അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലേക്ക് മാറ്റി. പരുക്കറ്റവരില്‍ മലയാളികളുമുണ്ടെന്നാണറിയുന്നത്. എന്നാൽ, കൂടുതൽ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

സ്‌ഫോടനത്തെത്തുടർന്ന് ആറ് റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ നിന്ന് താമസക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി അധികൃതർ നേരത്തെ സ്ഥിരീകരിച്ചിരുന്നു. കെട്ടിടങ്ങൾ പൂർണമായി സുരക്ഷിതമാക്കുന്നത് വരെ ദുരിതബാധിതർക്ക് താത്കാലികമായി വീട് നൽകാനുള്ള ശ്രമങ്ങൾ ആണ് ഇപ്പോൾ നടക്കുന്നത്.




