ഗൾഫ് മേഖലയെ പൊതിഞ്ഞ് ‘ഡസ്റ്റ്മാസ്സ്’: കുവൈത്തിലും ഇറാഖിലും വിമാന സർവ്വീസുകൾ നിലച്ചു, ഖത്തറിലും സഊദിയിലും വ്യാപക പൊടിക്കാറ്റ്

0
3481

ദുബൈ: പൊടിക്കാറ്റ് വീശിയടിക്കുന്നതിനെത്തുടർന്ന് കുവൈറ്റ് വിമാനത്താവളം മൂന്ന് മണിക്കൂറോളം നിർത്തിവെച്ചു. ഇത് കുവൈത്തിലേക്കും പുറത്തേക്കുമുള്ള അന്താരാഷ്ട്ര വിമാന സർവ്വീസുകളെ ബാധിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പിന്നീട്, 1.5 മണിക്കൂർ നിഷ്ക്രിയത്വത്തിന് ശേഷം 6 മണിയോടെ വിമാനങ്ങൾ സാധാരണ നിലയിൽ പ്രവർത്തനം പുനരാരംഭിച്ചു. കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ വൈകുന്നേരം 5.50 ന് വിമാന ഗതാഗതം സാധാരണ നിലയിലായെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഇൻകമിംഗ്, ഔട്ട്‌ഗോയിംഗ് വിമാനങ്ങളുടെ തീയതികൾ പുനഃക്രമീകരിച്ചിട്ടുണ്ടെന്നു എയർ നാവിഗേഷൻ സർവീസസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഇമാദ് അൽ ജലവി കുവൈറ്റ് വാർത്താ ഏജൻസിയോട് പറഞ്ഞു.

People wait at a bus stop amid a heavy sandstorm in Kuwait City on May 16, 2022. (AFP)

കൂടാതെ, കുവൈത്തിൽ മൂന്നു തുറമുഖങ്ങളിൽ എല്ലാ നാവിക പ്രവർത്തനങ്ങളും നിർത്തിവെച്ചു. ശുവൈഖ് പോർട്ട്, ശുഐബ പോർട്ട്, ദോഹ പോർട്ട് എന്നിവയിൽ മുഴുവൻ പ്രവർത്തനങ്ങളും താൽക്കാലികമായി കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട്. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലാണ് കാറ്റ് അടിച്ചു വീശുന്നത്.

A commuter waits to cross amid a heavy sandstorm in Kuwait City on May 16, 2022. (Photo by YASSER AL-ZAYYAT / AFP)

കാലാവസ്ഥാ വ്യതിയാനം കാരണം ഇറാഖ് അധികൃതർ എല്ലാ വിമാനത്താവളങ്ങളിലെയും വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. ഇറാഖ് സർക്കാർ ഔദ്യോഗിക ജോലി സമയം താൽക്കാലികമായി നിർത്തിവച്ചതായി പ്രഖ്യാപിച്ചു.

Cars drive amid a heavy sandstorm in Kuwait City on May 16, 2022. (AFP)

റിയാദ് മേഖലയിലെ വടക്കൻ ഭാഗങ്ങളിലും ജുബൈൽ, ദമാം, ഖത്വീഫ്, ദഹ്റാൻ ചുറ്റുപാടുകളും പൊടിക്കാറ്റ് ബാധിക്കുമെന്ന് മുന്നറിയിപ്പുണ്ട്. വിവിധ ഭാഗങ്ങളിൽ മുന്നറിയിപ്പുകൾ വാസ്തവമാക്കി പൊടിക്കാറ്റ് ഇപ്പോൾ അടിച്ചു വീശുന്നുണ്ട്. വർഷത്തിലെ സീസണുകൾക്കിടയിലുള്ള പരിവർത്തന കാലഘട്ടങ്ങളിൽ ഇത് സാധാരണമാണെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്ര ഗവേഷകൻ അഖീൽ അൽ അഖീൽ പറഞ്ഞു.

വടക്കുകിഴക്കൻ അറേബ്യൻ ഉപദ്വീപിൽ പൊടിപടലങ്ങൾ രൂപപ്പെടുന്നതായി ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നതായി ഖത്തർ കാലാവസ്ഥാ വകുപ്പ് തിങ്കളാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. ചലിക്കുന്ന ‘ഡസ്റ്റ് മാസ്’ തിങ്കളാഴ്ച രാത്രിയോ ചൊവ്വാഴ്ച പുലർച്ചെയോ ഖത്തറിലെത്തി ദൂരക്കാഴ്ച മറക്കുമെന്നും മുന്നറിയിപ്പുണ്ട്.

പൊടിക്കാറ്റ് ശക്തിയാകുമ്പോൾ ദൂരക്കാഴ്ച കുറയുന്നത് വാഹന അപകടങ്ങൾക്ക് കാരണമാകുന്നതും പൊടിക്കാറ്റ് ശ്വസന പ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാലും മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്.