പാരീസ്: ഫ്രാൻസിലെ ഖത്തർ എംബസിയിൽ നടന്ന ആക്രമണത്തിൽ സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു. പാരീസിലെ ഖത്തർ എംബസിയിൽ നടന്ന ആക്രമണത്തിൽ അന്വേഷണത്തിന്റെ ഭാഗമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തിങ്കളാഴ്ച പുലർച്ചെയാണ് ആക്രമണം നടന്നത്. ആക്രമണത്തെ കുറിച്ചും കൊലപാതകത്തെ കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ ഭീകരവാദവുമായി ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം.

സംഭവം ഏകദേശം രാവിലെ 06:30 (0430 ജി) നാണെന്ന് അന്വേഷണ സംഘം അറിയിച്ചു. പ്രതി എംബസിയിൽ പ്രവേശിച്ച് സെക്യൂരിറ്റി ഗാർഡുമായി വഴക്കുണ്ടാക്കുകയും തുടർന്നുണ്ടായ മർദ്ദനത്തിൽ മരണപ്പെടുകയുമായിരുന്നെന്നും റിപ്പോർട്ടുണ്ട്.

പാരീസ് പ്രോസിക്യൂട്ടറുടെ ഓഫീസ് ഒരാളുടെ മരണം സ്ഥിരീകരിക്കുകയും ഒരാളെ സംഭവസ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്തതായും അറിയിച്ചു. കൊലപാതകത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി സ്ഥിരീകരിക്കാൻ കഴിയുമെന്ന് പ്രോസിക്യൂട്ടറുടെ ഓഫീസ് പറഞ്ഞു.
സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തത അജ്ഞാതനായ അക്രമി കൊക്കെയ്ൻ ഉപയോഗിച്ചിരുന്നതായും റിപ്പോർട്ടുകളിൽ പറയുന്നു.





