റിയാദ്: സാൽമൊണല്ല സാന്നിധ്യം സ്ഥിരീകരിച്ചതിനു പിന്നാലെ അമേരിക്ക നിർത്തലാക്കിയ നിലക്കടല ബട്ടർ ഉൽപ്പന്നം ഇറക്കുമതി സഊദി അറേബ്യയും നിരോധിച്ചു. സഊദി ഫുഡ് ആൻഡ് ഡ്രഗ്സ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സാൽമൊണല്ല കലർന്നേക്കാവുന്ന നിലക്കടല വെണ്ണ ഉൽപ്പന്നത്തിന്റെ സീരിയൽ നമ്പറുകളെക്കുറിച്ചും സഊദി വിപണിയിൽ അതിന്റെ സാന്നിധ്യത്തെക്കുറിച്ചും നടത്തിയ അന്വേഷണത്തോട് പ്രതികരിക്കുകയായിരുന്നു ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ).

ഉൽപ്പന്നം ഇറക്കുമതി ചെയ്യുന്ന പ്രക്രിയ നിർത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രാദേശിക വിപണികളിൽ ഇത് ലഭ്യമല്ലെന്ന് പരിശോധിക്കാൻ നിലവിൽ പ്രവർത്തിക്കുകയാണെന്നും അതോറിറ്റി സ്ഥിരീകരിച്ചു.
സാൽമൊണല്ല മൂലം മലിനീകരണം ഉണ്ടായ നിലക്കടല വെണ്ണയും മറ്റനേകം ഉൽപ്പന്നങ്ങളും വിൽപ്പന നടത്തിയത് പിൻവലിക്കാൻ അമേരിക്കൻ ഫുഡ് കമ്പനിയായ ജെ എം സ്മക്കർ നിർദേശം നൽകിയിരുന്നു. അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ പ്രകാരം 12 സംസ്ഥാനങ്ങളിലായി 14 ആളുകൾക്ക് രോഗം, ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു.
ലോകത്തുള്ള 80.3 ശതമാനം ഭക്ഷ്യ വിഷബാധയും ഈ ബാക്റ്റീരിയ കാരണമാണ് എന്നാണ് റിപ്പോർട്ട്. ചിക്കൻ പൂർണ്ണമായി വെന്തില്ലെങ്കിൽ സാൽമൊണെല്ല ശരീരത്തിൽ കയറുമെന്നും അഗളി ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ ലാലു ജോസഫ് എം അറിയിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്കു മുമ്പ് ചെറുവത്തൂരിലെ നാരായണൻ – പ്രസന്ന ദമ്പതികളുടെ മകൾ പതിനേഴ് വയസുള്ള ദേവനന്ദ ഷവർമ തിന്ന് മരിച്ചിരുന്നു. ഇതിൽ പ്രതികരിക്കുകയായിരുന്നു അഗളി ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ ലാലു ജോസഫ് എം. പച്ചമുട്ടയിൽ ചേർത്തുണ്ടാക്കുന്ന മയോന്നൈസ് സാൽമൊനെല്ല പോയിസണിങ്ങ് ഉണ്ടാക്കുന്ന ഒരു പദാർഥമാണ്. കോഴിയിൽ മാത്രമല്ല കോഴിമുട്ടയിലും ഈ സാധനമുണ്ടെന്നും അദ്ദേഹം കുറിച്ചു.




