പൈലറ്റും സഹപൈലറ്റും ഉള്‍പ്പടെ എല്ലാവരും വനിതകള്‍, ചരിത്രം സൃഷ്ടിച്ചു വിമാന സർവ്വീസ്

0
1054

റിയാദ്: പൈലറ്റും സഹപൈലറ്റും ഉള്‍പ്പടെ പൂര്‍ണമായും വനിതാജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി, ചരിത്രം സൃഷ്ടിച്ചു സഊദിയില്‍ വിമാന സര്‍വീസ്. റിയാദില്‍ നിന്ന് ജിദ്ദയിലേക്ക് ഇന്ന് സര്‍വീസ് നടത്തിയ ഫ്ലൈഅദീൽ വിമാനത്തിലാണ് സ്ത്രീ ജീവനക്കാര്‍ മാത്രം ഉണ്ടായിരുന്നത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ രീതിയിലുള്ള സഊദിയിലെ ആദ്യത്തെ ആഭ്യന്തര വിമാന സര്‍വീസ് ആണിത്. ഏഴംഗ ക്രൂവില്‍ പൈലറ്റും സഹപൈലറ്റും ഫസ്റ്റ് ഓഫീസറും ഉള്‍പ്പെടെ എല്ലാവരും വനിതകളായിരുന്നു. ക്രൂ അംഗങ്ങളില്‍ ഭൂരിഭാഗവും സഊദി സ്വദേശിനികളുമായിരുന്നു എന്ന് ഫ്ലൈഅദീൽ വക്താവ് ഇമാദ് പറഞ്ഞു.

രാജ്യത്തെ ശാക്തീകരണത്തിനുള്ള ഒരു നാഴികക്കല്ലാണ് ഇതെന്ന് വിമാനത്തിന്റെ ആദ്യ ദൗത്യം പൂര്‍ത്തിയാക്കിയതിനു ശേഷം എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.