ജിദ്ദ: കടുങ്ങല്ലൂർ പ്രദേശത്തിന്റേയും പ്രവാസികളുടേയും കാര്യങ്ങളിൽ സാധ്യമായ ഇടപെടൽ നടത്തുന്നതിന് വേണ്ടി രൂപീകരിച്ച ‘കടുങ്ങല്ലൂരിലെ പ്രവാസികൾ ‘ കൂട്ടായ്മയുടെ ജനറൽ ബോഡി യോഗം നടന്നു.
അപ്രതീക്ഷിതമായി സാമ്പത്തിക പ്രയാസങ്ങൾ നേരിടുന്നതും ഉറ്റവരുടെ രോഗം, മരണം തുടങ്ങിയവയാൽ പകച്ചു പോകുന്നതുമായ സാഹചര്യത്തിലാണ് ഇങ്ങനെ ഒരു കൂട്ടായ്മ പിറവിയെടുത്തത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള കടുങ്ങല്ലൂർ സ്വദേശികൾ ജാതി മത ഭേദമന്യേ പ്രസ്തുത കൂട്ടായ്മയ്ക്ക് ശക്തി പകരുന്നു. പ്രവർത്തനം തുടങ്ങിയതിനു ശേഷം കടുങ്ങല്ലൂരിലെ സാമ്പത്തിക പ്രതിസന്ധികളിലും പ്രവാസികളെ ബാധിച്ച ദുരിതങ്ങളിലും ദുരന്തങ്ങളിലും കൈത്താങ്ങാവാൻ സാധിച്ചതിലുള്ള ചാരിതാർത്ഥ്യത്തോടെയാണ് സൂം വെർച്ച്വൽ പ്ലാറ്റ് ഫോമിൽ ജനറൽ ബോഡി സംഗമിച്ചത്. കൂട്ടായ്മയുടെ കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി വി.പി. മുനീർ അവതരിപ്പിച്ചു. 2022-23 വർഷ ത്തിലേക്കുള്ള 25 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു. പ്രസിഡന്റ് എം. പി അബ്ദുൽ വഹാബ് അധ്യക്ഷത വഹിച്ചു.
പി.കെ. അബ്ദുൽ സമദ്, കെ. ഹബീബ് റഹ്മാൻ, വി.പി. അബ്ദുൽ സലാം എന്നിവർ പുതിയ കമ്മിറ്റിക്കു ആശംസകൾ നേർന്നു. തുടർന്ന് നടന്ന പൊതു ചർച്ചയിൽ
അധികം വൈകാതെ എക്സീക്യൂട്ടീവ് ചേർന്ന് ഭാരവാഹികളെ തെരഞ്ഞെടുക്കാനും തീരുമാനിച്ചു.
കൂട്ടായ്മയുടെ ഭരണഘടന നിർമ്മാണത്തിനായി കെ. അബ്ദുൾ ലത്തീഫ്, വി. പി അബ്ദുൽ സലാം എന്നിവരുടെ നേതൃ ത്വത്തിൽ സബ് കമ്മിറ്റിക്ക് രൂപം നൽകി. യോഗത്തിൽ കെ. അബ്ദുൽ ലത്തീഫ് സ്വാഗതവും കെ. കെ അബൂബക്കർ നന്ദിയും പറഞ്ഞു.




