വിദ്വേഷ പരാമർശം: ദുർഗാദാസിനെ ഖത്തറിലെ ജോലിയിൽനിന്നും പിരിച്ചുവിട്ടു

0
8403

ദോഹ: വിദ്വേഷ പരാമർശത്തിലൂടെ വിവാദത്തിലായ മലയാളം മിഷൻ മുൻ കോഓഡിനേറ്റർ ദുർഗാദാസ് ശിശുപാലനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. ദോഹയിലെ നാരങ് പ്രൊജക്ട്സ് എന്ന സ്ഥാപനമാണ് തങ്ങൾക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ സീനിയർ അക്കൗണ്ടന്‍റായ ദുർഗാദാസിനെ ജോലിയിൽനിന്നും പിരിച്ചുവിട്ടുകൊണ്ട് നടപടി സ്വീകരിച്ചത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തങ്ങളുടെ ജീവനക്കാരൻ വിദ്വേഷ പരാമർശം നടത്തിയതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ജോലിയിൽനിന്നും ഒഴിവാക്കിയതായി നാരങ് പ്രൊജക്സ് റീജനൽ ഡയറക്ടർ ടിം മർഫി അറിയിച്ചു. ജോലിയിൽ നിന്നും നീക്കം ചെയ്ത് കമ്പനി അധികൃതർ നടത്തിയ നീക്കം പൊതുവെ പ്രശംസ പിടിച്ചു പറ്റി.

തിരുവനന്തപുരത്തു നടന്ന ഹിന്ദുമഹാസമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ കഴിഞ്ഞ ദിവസം മലയാളം മിഷൻ ഖത്തർ ചാപ്റ്റർ കോഓഡിനേറ്റർ പദവിയിൽനിന്നും ഇയാളെ പുറത്താക്കിയിരുന്നു.

തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിലാണ് ഗള്‍ഫ് രാജ്യങ്ങളേയും നഴ്‌സുമാരേയും അപമാനിച്ച് ദുര്‍ഗാദാസ് പ്രസ്താവന നടത്തിയത്. നഴ്‌സുമാരെ ഗള്‍ഫിലേക്ക് റിക്രൂട്ട് ചെയ്യുന്നത്
ലൈംഗിക സേവക്കാണെന്നും ഇതു തടയുന്നതിന് നാട്ടില്‍നിന്ന് ഹിന്ദുമഹാസമ്മേളന സംഘാടകര്‍ക്ക് എന്തു ചെയ്യാനാകുമെന്നായിരുന്നു ചോദ്യം.

തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിലാണ് ദുര്‍ഗാദാസ് വിദ്വേഷ പരാമര്‍ശം നടത്തിയത്. ഇതേ വേദിയില്‍ വെച്ച് പി.സി. ജോര്‍ജും വിദ്വേഷ പ്രസ്താവന നടത്തിയിരുന്നു.

വർഗീയ പരാമർശം: ദുര്‍ഗാദാസിനെ മലയാളം മിഷന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കി

ഗൾഫിലേക്ക് വരുന്ന നഴ്‌സുമാര്‍ ലൈംഗിക സേവക്ക്, പ്രവാസി നേതാവിന്റെ വർഗീയ വിദ്വേഷത്തിനെതിരെ മറുപടിയുമായി മലയാളി നഴ്സ് സ്മിത ബാബു, മഹാമാരി വന്നു ലോകം മുഴുവന്‍ കുലുക്കിയിട്ടും ചില വിഷ ജന്തുക്കൾ ഇനിയും ഉണ്ടല്ലോ….

ഗൾഫിലേക്ക് വരുന്ന നഴ്‌സുമാര്‍ ലൈംഗിക സേവക്ക്, വർഗീയ വിദ്വേഷം ചൊരിഞ്ഞ് പ്രവാസി യുവാവ്, പ്രവാസ ലോകത്ത് പ്രതിഷേധം ശക്തം (വീഡിയോ)