ഈ വർഷത്തെ ആഭ്യന്തര ഹാജിമാർക്കുള്ള അപേക്ഷാ നടപടിക്രമങ്ങൾ ഉടൻ, അപേക്ഷിക്കാനുള്ള ലിങ്ക് അറിയാം

0
2259

റിയാദ്: ഈ വർഷത്തെ ആഭ്യന്തര ഹാജിമാർക്കുള്ള അപേക്ഷാ നടപടിക്രമങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വെളിപ്പെടുത്തി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രാജ്യത്തിനകത്ത് നിന്ന് ഈ വർഷം പോകുന്ന ഹാജിമാർക്കുള്ള അപേക്ഷ നടപടിക്രമങ്ങളുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഹജ്ജ് അപേക്ഷ ഹജ്ജ് ഉംറ മന്ത്രാലയം വെബ്‌സൈറ്റ് വഴിയായിരിക്കുമെന്ന് മന്ത്രാലയം സൂചിപ്പിച്ചു. മന്ത്രാലയ ലിങ്ക് ഇവിടെ ക്ലിക്ക് ചെയ്യുക. ഹജ്ജ് ഉംറ മന്ത്രാലയം ആഭ്യന്തര ഹജ്ജ് രജിസ്ട്രേഷൻ 2022. ഇത് സംബന്ധമായ പ്രഖ്യാപന ശേഷമേ രജിസ്ട്രേഷൻ ആരംഭിക്കൂ.

രാജ്യത്തിനകത്ത് നിന്ന് ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാവരെയും മന്ത്രാലയം രജിസ്ട്രേഷൻ ചെയ്യാൻ ആഹ്വാനം ചെയ്തു. ഹജ്ജിനെ പ്രോത്സാഹിപ്പിക്കുന്ന, അല്ലെങ്കിൽ രജിസ്ട്രേഷൻ സേവനങ്ങൾക്കായി സംശയാസ്പദമായ മറ്റു കേന്ദ്രങ്ങളോ സൈറ്റുകളോ ഇല്ലെന്നും അത്തരം വഞ്ചനകളിൽ പെടരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.