ഗൾഫ് നാടുകളിൽ എല്ലാ മതസ്ഥരെയും ഒന്നിപ്പിക്കുന്ന വിശാലതയുള്ള ഭരണകൂടം: എം.എ. യൂസുഫലി

0
4572

അബുദാബി: ഗൾഫിലേത് എല്ലാ മതസ്ഥരെയും ഒരുമിച്ച് കൊണ്ടുപോകുന്ന വിശാലതയുള്ള ഭരണകൂടമാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി ഈദ് സന്ദേശത്തിൽ പറഞ്ഞു. വിവിധ മതസ്ഥർക്ക് ആവശ്യമായ പള്ളികളും അമ്പലങ്ങളും നിർമിച്ചു നൽകി മതസൗഹാർദം എന്താണെന്ന് വ്യക്തമാക്കി തരുന്ന വിശാലമായ കാഴ്ചപ്പാടുള്ള ഭരണകൂടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എല്ലാവർക്കും ഇവിടെ വരാനും അവരുടെ മതം അനുഷ്ഠിക്കാനും ജോലി ചെയ്യാനും അതിൽ നിന്ന് കിട്ടുന്ന പണം സ്വന്തം രാജ്യത്തേക്ക് അയക്കാനും സ്വാതന്ത്ര്യമുണ്ടെന്നും എം.എ. യൂസുഫലി പറഞ്ഞു. പച്ച വർഗീയത തുപ്പിയ പി.സി. ജോർജിന്‍റെ പരാശമർശത്തിന്‍റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്‍റെ പെരുന്നാൾ സന്ദേശം ഏറെ ശ്രദ്ധേയമാണ്.

ഗൾഫിലെ കരുണയുള്ള ഭരണകർത്താക്കളെ ദൈവം അനുഗ്രഹിക്കട്ടെ. ഇവിടെ എല്ലാ മതസ്ഥരും ഒരുപോലെയാണ്. ജോലിചെയ്യാനും ജീവിക്കാനും വിശാലസാഹചര്യം ചെയ്യുന്ന ഭരണകർത്താക്കളാണ് ഇവിടെയുള്ളത്. ഇവിടെ അമ്പലവും ക്രിസ്ത്യൻ പള്ളിയും മുസ്‌ലിം പള്ളിയുമെല്ലാമുണ്ട്. കൂടാതെ, സഹിഷ്ണുതക്ക് മന്ത്രി തന്നെയുണ്ട്. 14 ഏക്കറിലാണ് അബൂദബിയിൽ വിശാലമായ ഹൈന്ദവ ക്ഷേത്രം നിർമാണം പുരോഗമിക്കുന്നത്. കേരളത്തിൽ നിന്നെത്തുന്ന എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങൾക്കും ഇവിടെ പള്ളികളുണ്ട്. ഒരു പള്ളിയുടെ പേര് തന്നെ മസ്ജിദ് മറിയം ഉമ്മു ഈസ എന്നാണ്. ഇസ്‌ലാമിക സാഹോദര്യം ചൂണ്ടികാട്ടി അദ്ദേഹം പറഞ്ഞു.

മതസൗഹാർദത്തിന് ഗൾഫ് പ്രസിദ്ധമാണ്. വിശാല കാഴ്ചപ്പാടുള്ള മതമാണ് ഇസ്‌ലാം. അന്യമതസ്തരെയും അന്യ മതത്തെയും സ്നേഹിക്കാനും ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. സ്നേഹത്തിന്‍റെയും സൗഹാർദത്തിന്‍റെയും ആത്മശുദ്ധിയുടെയും പാവപ്പെട്ടവരുടെ വിഷമതകൾ മനസിലാക്കാനും കഴിയുന്ന മാസത്തിൽ ലോകത്തെമ്പാടുമുള്ള സഹോദരി സഹോദരൻമാർക്കും ഈദ് ആശംസകൾ നേരുന്നുവെന്നും യൂസുഫലി പറഞ്ഞു.

വീഡിയോ👇