മസ്കത്ത്: ഒമാൻ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. ഒമാൻ ഒഴികെയുള്ള മറ്റു ഗൾഫ് രാജ്യങ്ങളായ സഊദി അറേബ്യ, യു എ ഇ, ഖത്തർ, ബഹ്‌റൈൻ, കുവൈത് എന്നീ രാജ്യങ്ങൾ റമദാൻ മുപ്പത് പൂർത്തിയാക്കിയാണ് ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എന്നാൽ, ഒമാനിൽ 29 പൂർത്തിയാക്കി ശവ്വാല്‍ മാസപ്പിറവി കണ്ടതിനെ തുടർന്നാണ് ഇന്ന് പെരുന്നാൾ ആഘോഷം.
മാസം കണ്ടതിന്റെ അടിസ്ഥാനത്തിൽ ഒമാനിൽ ഈദുല്‍ ഫിത്ര്‍ തിങ്കളാഴ്ച ആയിരിക്കുമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു.
മാസപിറവി കാണുന്നതിനായി വിപുലമായ സൗകര്യങ്ങളാണ് രാജ്യത്ത് ഒരുക്കിയിരുന്നു. വിവിധ രാജ്യങ്ങളിൽ വിപുലമായ പെരുന്നാൾ ആഘോഷങ്ങൾ ഒരുക്കിയിട്ടുണ്ട്. കൊവിഡ് ഭീഷണി ഇല്ലാത്ത സാഹചര്യത്തിൽ ഏറെ ആഘോഷമായാണ് ഈദുൽ ഫിത്വറിനെ വിശ്വാസികൾ വരവേൽക്കുന്നത്.