റിയാദ്: വിലക്കയറ്റം ഉൾപ്പെടെ ആഗോള, പ്രാദേശിക വിപണികളിൽ ഉക്രൈൻ പ്രതിസന്ധിയുടെ ആഘാതം ചർച്ച ചെയ്യുന്നതിനായി സഊദി അറേബ്യയുടെ വാണിജ്യ മന്ത്രാലയം ശിൽപശാല സംഘടിപ്പിച്ചു. ഷിപ്പിംഗ്, ലോജിസ്റ്റിക് സേവനങ്ങൾ എന്നിവയുടെ ചിലവ് വലിയ കുതിച്ചുചാട്ടത്തിന് പുറമേ, റഷ്യൻ-ഉക്രെയ്ൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അടിസ്ഥാന ഉപഭോക്തൃ വസ്തുക്കളുടെയും ചരക്കുകളുടെയും വിലകളും നിർമ്മാണച്ചെലവും കുത്തനെ ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വനൗജ്യ മന്ത്രാലയം ചർച്ച സംഘടിപ്പിച്ചത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
12 സർക്കാർ ഏജൻസികൾ, ഫെഡറേഷൻ ഓഫ് സഊദി ചേംബേഴ്സ്, ഭക്ഷ്യ-പാനീയ മേഖലയിൽ പ്രവർത്തിക്കുന്ന റീട്ടെയിലർമാരും മൊത്തവ്യാപാരികളും ഉൾപ്പെടെ 70 പ്രമുഖ കമ്പനികളുടെ പ്രതിനിധികൾ ശിൽപശാലയിൽ പങ്കെടുത്തതായി മന്ത്രാലയം അറിയിച്ചു.
റഷ്യ-ഉക്രെയ്ൻ സംഘർഷത്തിന്റെ പ്രത്യാഘാതങ്ങളുടെ വെളിച്ചത്തിൽ സ്വകാര്യ മേഖല നേരിടുന്ന എല്ലാ വെല്ലുവിളികളും പ്രതിബന്ധങ്ങളും, പ്രത്യേകിച്ച് വിതരണ ശൃംഖലകളുമായും അടിസ്ഥാന വസ്തുക്കളുടെ സ്റ്റോക്കുകളുമായും ബന്ധപ്പെട്ട എല്ലാ വെല്ലുവിളികളും തടസ്സങ്ങളും മറികടക്കാനുള്ള സർക്കാരിന്റെ തീവ്രത വാണിജ്യ മന്ത്രി മാജിദ് അൽ ഖസ്സബി ഊന്നിപ്പറഞ്ഞു.




