ദമാം: കിഴക്കൻ സഊദിയിലെ ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിൽ സഊദി ഊർജ്ജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ സന്ദർശനം നടത്തി. സന്ദർശനത്തിൽ ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിലെ നിരവധി പെട്രോകെമിക്കൽ പ്ലാന്റുകൾ അദ്ദേഹം നേരിട്ട് വിലയിരുത്തി.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സന്ദർശന വേളയിൽ, പ്രാദേശിക വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി എണ്ണ, വാതക ശൃംഖലയുടെയും രാജ്യത്തിന്റെ മറ്റ് മേഖലകളുടെയും ആവശ്യത്തിനായുള്ള വിവിധതരം രാസവസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്ന ഹാലിബർട്ടൺ എനർജി കെമിക്കൽസ് സോഴ്സസ് ഫാക്ടറി മന്ത്രി ഉദ്ഘാടനം ചെയ്തു.

കിഴക്കൻ പ്രവിശ്യയിലെ ഡെപ്യൂട്ടി ഗവർണർ അഹമ്മദ് ബിൻ ഫഹദ് ബിൻ സൽമാൻ രാജകുമാരനും വ്യവസായ ധാതു വിഭവ മന്ത്രി ബന്ദർ അൽ ഖുറൈഫും സന്ദർശന വേളയിൽ ഊർജ മന്ത്രിയെ അനുഗമിച്ചു.




