ശക്തമായ സ്വദേശിവത്കരണം ഫലം കാണുന്നു, സഊദികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് വീണ്ടും കുറഞ്ഞു

0
1561

റിയാദ്: 2021-ന്റെ നാലാം പാദത്തിൽ സഊദികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 11.0 ശതമാനയായി കുറഞ്ഞതായി കണക്കുകൾ. 2021 ലെ മൂന്നാം പാദത്തിലെ കണക്കുകളേക്കാൾ 0.3 ശതമാനമാണ് 2021 അവസാനത്തോടെ തൊഴിലില്ലായ്‌മ നിരക്കിൽ കുറവ് ഉണ്ടായിരിക്കുന്നത്. ഇതേസമയം തന്നെ ഒരു വർഷം മുമ്പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ സഊദികൾക്കിടയിൽ തൊഴില്ലായ്‌മ നിരക്കിൽ വൻ ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്. 2020 നെ അപേക്ഷിച്ച് 1.6 ശതമാനമാണ് കുറഞ്ഞത്. ജനറൽ അതോറിറ്റിയുടെ (GASTAT) ലേബർ ഫോഴ്‌സ് സർവേ പ്രകാരമുള്ള കണക്കുകളാണിത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പുരുഷന്മാരുടെ ഇടയിൽ, തൊഴിൽ വളർച്ച പങ്കാളിത്ത നിരക്കിലെ വർധനയ്‌ക്കൊപ്പം വേഗത്തിലാകുകയിനം ചെയ്യുന്നുണ്ട്. തൊഴിലില്ലായ്മ നിരക്ക് 0.7 നിന്ന് 5.2% ആയാണ് കുറഞ്ഞത്. അതായത് വൻതോതിൽ സഊദികൾക്ക് തൊഴിൽ ലഭിച്ചതായാണ് ഇത് വെളിപെടുത്തുന്നത്. 2021ലെ നാലാം പാദത്തിൽ സ്ത്രീ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 2.4 ശതമാനം ഉയർന്ന് 25.2 ശതമാനമായി. മൊത്തം ജോലി ചെയ്യുന്ന സഊദികളും വിദേശികളുമായവരുടെ തൊഴിൽ പങ്കാളിത്ത നിരക്ക് 0.3 ശതമാനം ഉയർന്ന് 61.5% ആയിട്ടുണ്ട്. അതേസമയം സഊദി തൊഴിൽ സേന പങ്കാളിത്തം 51.5 ആയും വർധിച്ചു.

ശക്തമായ സഊദി വത്‌ക്കരണവും നടപടികളുമാണ് സഊദികൾക്കിടയിൽ തൊഴില്ലായ്‌മ നിരക്ക് കുറക്കാൻ കാരണമാകുന്നത്. വിവിധ മേഖലകളിൽ നിന്ന് വിദേശികളെ ഒഴിവാക്കി പകരം സഊദി യുവതി യുവാക്കൾക്ക് തൊഴിൽ നൽകാനായുള്ള തീരുമാനങ്ങളാണ് സഊദി തൊഴിൽ സാമൂഹിക വികസന മന്ത്രാലയം നടപ്പിലാക്കുന്നത്. ഇത് നിരവധി സഊദി യുവതി യുവാക്കളെ തൊഴിൽ മേഖലയിലേക്ക് എത്തിക്കാൻ സഹായിക്കുന്നു.