റിയാദ്: വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണിൽ മുഴുകുന്നത് വ്യാപകമായ അപകടങ്ങൾക്ക് കാരണമാകുന്നതിനാൽ ബോധവത്കരണവുമായി വിവിധ മന്ത്രാലയങ്ങൾ രംഗത്ത്. വാഹനം ഓടിക്കുമ്പോൾ “മൊബൈൽ ഫോൺ ഉപേക്ഷിക്കുക” എന്ന കാംപയിനുമായാണ് വകുപ്പുകളും മന്ത്രാലയങ്ങളും രംഗത്തെത്തിയിരിക്കുന്നത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാഹനമോടിക്കുന്നവർ മൊബൈൽ ഫോണുകളിൽ മുഴുകിയിരിക്കുകയാണെന്നും ഇത് മാരകമായ അപകടങ്ങളിൽ കലാശിക്കുന്നുവെന്നും രാജ്യത്ത് ഓരോ വർഷവും ധാരാളം ആളുകൾ മരിക്കുന്നുവെന്നും നിരവധി ഔദ്യോഗിക അധികാരികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഡ്രൈവറുടെ ഏകാഗ്രതയുടെ മുക്കാൽ ഭാഗവും നഷ്‌ടപ്പെടാൻ മൊബൈൽ ഉപയോഗം കാരണമായെന്നും ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ മുഴുകുന്നതിനെതിരെയുള്ള വീഡിയോ ക്ലിപ്പ് മുന്നറിയിപ്പിൽ വിവിധ മന്ത്രാലയങ്ങൾ വ്യക്തമാക്കി.
ആഭ്യന്തരം, ആരോഗ്യം, ഗതാഗതം, ലോജിസ്റ്റിക്‌സ്, മുനിസിപ്പൽ, ഗ്രാമകാര്യങ്ങൾ, ഹൗസിംഗ്, വിദ്യാഭ്യാസം, മാധ്യമങ്ങൾ, സഊദി സ്റ്റാൻഡേർഡ് ഓർഗനൈസേഷനുകൾ, റെഡ് ക്രസന്റ്, ഗതാഗതം, പൊതു സുരക്ഷ, ട്രാഫിക് എന്നീ മന്ത്രാലയങ്ങളാണ് കാംപയിനിൽ പങ്കെടുക്കുന്നത്.




