റിയാദ്: സഊദി അറേബ്യക്കെതിരെ നിരവധി ആക്രമണങ്ങൾ നടന്നതിന് പിന്നാലെ യമനിലെ ഹൂതികൾക്കെതിരെ സൈനിക നടപടികൾ ശക്തമാക്കി. സഊട്ടിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യ സേനയാണ് യമനിലെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ സൈനിക നടപടികൾ കടുപ്പിച്ചത്. ഹൂതി ശക്തി കേന്ദ്രങ്ങളായ സൻആയിലും ഹുദൈദയിലും ഹൂതി ഭീഷണി സ്രോതസ്സുകൾക്കെതിരെയാണ് ആക്രമണങ്ങൾ.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നത് വരെ സൈനിക നടപടി തുടരുമെന്ന് സഖ്യസേന സ്ഥിരീകരിച്ചു. ശത്രുതാപരമായ ഹൂത്തി ആക്രമണങ്ങളിൽ നിന്ന് ആഗോള ഊർജ്ജ സ്രോതസ്സുകളെ സംരക്ഷിക്കുകയും വിതരണ ശൃംഖല ഉറപ്പാക്കുകയും ചെയ്യുകയാണ് സൈനിക പ്രവർത്തനത്തിന്റെ ലക്ഷ്യമെന്ന് സഖ്യം പറഞ്ഞു. ഹുദൈദ ഗവർണറേറ്റിൽ നിന്നും തീവ്രവാദി ഹൂതി മിലിഷ്യ വിക്ഷേപിച്ച രണ്ട്ഡ്രോണുകൾ യെമൻ വ്യോമാതിർത്തിയിൽ നശിപ്പിച്ചതായും സഖ്യം പ്രഖ്യാപിച്ചു. ഹുദൈദയിലെ ഏതെങ്കിലും എണ്ണ കേന്ദ്രത്തെ സമീപിക്കരുതെന്നും സിവിലിയന്മാരോട് സഖ്യം ആവശ്യപ്പെട്ടു. ഭീഷണിയുടെ ഉറവിടങ്ങളുമായി നേരിട്ട് ഇടപെടുമെന്നും സഖ്യ സേന മുന്നറിയിപ്പ് നൽകി.
സഊദിയിൽ വൈദ്യുത, ജല കേന്ദ്രങ്ങൾക്ക് നേരെ ഹൂതി ആക്രമണം (വീഡിയോ)




