ജിദ്ദ ഫോർമുല 1 ഗ്രാൻഡ് പ്രിക്സ് ഷെഡ്യൂൾ പ്രകാരം നടക്കും; സംഘാടക സമിതി

0
1148

ജിദ്ദ: ഫോർമുല വണ്ണിന്റെ സഊദി അറേബ്യൻ ഗ്രാൻഡ് പ്രിക്സ് ഷെഡ്യൂൾ ചെയ്തതുപോലെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ജിദ്ദയിലെ റേസ്ട്രാക്കിന് സമീപമുള്ള എണ്ണ ഭീമൻ അരാംകോയുടെ ഉടമസ്ഥതയിലുള്ള കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ തുടർന്നാണ് വിശദീകരണം.
യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂത്തികൾ വെള്ളിയാഴ്ച സഊദി ഊർജ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തുകയും ജിദ്ദയിലെ അരാംകോയുടെ പെട്രോളിയം ഉൽപന്ന വിതരണ സ്റ്റേഷനിലെ രണ്ട് ടാങ്കുകളിൽ തീപിടുത്തമുണ്ടാകുകയും ചെയ്‌തിരുന്നു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജിദ്ദയിലെ അരാംകോ ഡിസ്ട്രിബ്യൂഷൻ സ്‌റ്റേഷനിൽ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം നടന്ന ആക്രമണത്തെക്കുറിച്ച് ഞങ്ങൾക്കറിയാമെന്ന് റേസ് പ്രൊമോട്ടർ സഊദി മോട്ടോർസ്‌പോർട്ട് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ആവശ്യമായ എല്ലാ സുരക്ഷയും നടപടികളും തുടർന്നും നടപ്പിലാക്കുന്നത് ഉറപ്പാക്കാൻ സംഘാടകർ സഊദി സുരക്ഷാ അധികാരികളുമായും F1 ഗവേണിംഗ് ബോഡി യുമായും നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടെന്നും സംഘാടകർ പറഞ്ഞു. വാരാന്ത്യ ഷെഡ്യൂൾ ആസൂത്രണം ചെയ്തതുപോലെ പരിപാടി തുടരും, പ്രീമിയം റേസിംഗും വിനോദവും ഉൾപ്പെടുന്ന ഒരു വാരാന്ത്യത്തിനായി ആരാധകരെ സ്വാഗതം ചെയ്യുന്നുവെന്നും സംഘാടകർ പറഞ്ഞു.

വെള്ളിയാഴ്ചത്തെ ആദ്യ പരിശീലനത്തിനിടെ കാറുകൾ സ്ട്രീറ്റ് സർക്യൂട്ടിന് ചുറ്റും പോകുമ്പോൾ ചെങ്കടലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ട്രാക്കിന്റെ കിഴക്ക് ജിദ്ദയ്ക്ക് മുകളിലൂടെ ഒരു വലിയ കറുത്ത പുക ഉയരുന്നത് കാണാമായിരുന്നു. എങ്കിലും ഫീഡർ സീരീസ് ഫോർമുല 2 ന്റെ തുടർന്നുള്ള യോഗ്യതാ സെഷനും ഷെഡ്യൂളിൽ മുന്നോട്ട് പോയി. എന്നാൽ, പരിശീലനത്തിന്റെ രണ്ടാം സെഷന്റെ ആരംഭം 15 മിനിറ്റ് വൈകി. ടീമുകളും ഡ്രൈവർമാരും F1 ചീഫ് എക്സിക്യൂട്ടീവ് സ്റ്റെഫാനോ ഡൊമെനിക്കലിയുമായി കൂടിക്കാഴ്ച നടത്തി.