ഹൗസ് ഡ്രൈവർമാർക്ക് കോസ്‌വേ കടക്കാൻ സ്‌പോൺസർ കൂടെ വേണം

0
3637

ദമാം: ബഹ്‌റൈൻ – സഊദി രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേ കടക്കാൻ വീട്ടുജോലിക്കാരുടെ കൂടെ സ്പോൺസർ വേണമെന്ന് കിംഗ് ഫഹദ് കോസ്‌വേ പബ്ലിക് കോർപ്പറേഷൻ സ്ഥിരീകരിച്ചു. കോസ്‌വേ കടക്കണമെങ്കിൽ വീട്ടുജോലിക്കാർ സ്‌പോൺസറെ അനുഗമിക്കണമെന്നതാണ് ചട്ടമെന്ന് കോസ്‌വേ അതോറിറ്റി വ്യക്തമാക്കി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കിംഗ് ഫഹദ് കോസ്‌വേയിലൂടെ രാജ്യത്ത് പ്രവേശിക്കുകയോ പുറത്തുപോകുകയോ ചെയ്യേണ്ടവർ അവരുടെ തവക്കൽന ആപ്പിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് അത്യാവശ്യമാണെന്നും തൊഴിലാളികൾക്കൊപ്പം സ്‌പോൺസറോ അല്ലെങ്കിൽ അവരുമായി അധികാരം ഉള്ള മറ്റുള്ളവരോ ഉണ്ടായിരിക്കണമെന്നും കോസ്‌വേ അതോറിറ്റി പറഞ്ഞു.

കൊറോണ വൈറസുമായി ബന്ധപ്പെട്ട മുൻകരുതൽ നടപടികൾ സഊദി ആഭ്യന്തര മന്ത്രാലയം പിൻവലിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെ, കിംഗ് ഫഹദ് കോസ്‌വേ ജനറൽ കോർപ്പറേഷൻ അടുത്തിടെ രാജ്യം വിടാനും തിരിച്ചു വരാനുമുള്ള നടപടിക്രമങ്ങളും അപ്‌ഡേറ്റ് ചെയ്തിരുന്നു.