പൗരന്മാർക്ക് കോസ്‌വേ വഴിയുള്ള യാത്രക്കും ബൂസ്റ്റർ ഡോസ് നിർബന്ധം

0
1389

ദമാം: സഊദി-ബഹറൈന്‍ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുള്ള കിങ് ഫഹദ് കോസ്‌വേ വഴി യാത്ര ചെയ്യുന്നതിന് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമെന്ന് കോസ്‌വേ അതോറിറ്റി അറിയിച്ചു. കോസ്‌വേ വഴി യാത്ര പുറപ്പെടുന്ന സഊദി പൗരന്മാർക്കാണ് മൂന്നാം ഡോസ് സ്വീകരിച്ചവരായിരിക്കണമെന്ന നിബന്ധന കോസ്‌വേ അതോറിറ്റി പ്രാബല്യത്തിൽ വരുത്തിയത്.

എന്നാൽ, മൂന്ന് മാസത്തിനിടയില്‍ രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചവര്‍, കൊവിഡ് വാക്സിന്‍ സ്വീകരിക്കുന്നതില്‍ പ്രത്യേക ഇളവ് ലഭിച്ചവര്‍ എന്നിവർക്ക് ഇളവുകൾ ഉണ്ട്. ഇതോടൊപ്പം, കൊവിഡ് കവറേജോടു കൂടിയ അംഗീകൃത മെഡിക്കല്‍ ഇന്‍ഷൂറന്‍സ് ഉള്ള പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും നിബന്ധനയില്‍ ഇളവ് ലഭിക്കും.

സഊദിയിലേക്ക് പ്രവേശിക്കുന്നതിനുള്ള നിബന്ധനകളില്‍ ആഭ്യന്തര മന്ത്രാലയം പുതിയ ഇളവുകള്‍ വരുത്തിയ സാഹചര്യത്തിലാണ് കോസ്‌വേ അതോറിറ്റിയുടെ വിശദീകരണം.