ഇറാന്‍ തീരത്ത് യുഎഇ ചരക്ക് കപ്പൽ മുങ്ങി; കപ്പലിൽ ഇന്ത്യക്കാർ അടക്കം മുപ്പത് പേർ

0
2810

ദുബായ്: ഇന്ത്യക്കാർ അടക്കം മുപ്പത് പേരുമായി യു.എ.ഇയില്‍ നിന്ന് പുറപ്പെട്ട ചരക്കുകപ്പല്‍ ഇറാന്‍ തീരത്ത് മുങ്ങിയതായി റിപ്പോർട്ടുകൾ. രണ്ട് പേരൊഴികെ എല്ലാവരെയും രക്ഷപെടുത്തിയതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അപകടസ്ഥലത്ത് രണ്ട് ഇറാനിയൻ രക്ഷാപ്രവർത്തന കപ്പലുകൾ ഉണ്ടായിരുന്നുവെന്നും മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ കാറ്റടിച്ചതായിരുന്നതായും റിപ്പോർട്ടുകളിൽ പറയുന്നു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യു.എ.ഇയിലെ സലീം അല്‍ മക്രാനി കമ്ബനിയുടെ സല്‍മി 6 എന്ന കപ്പലാണ് മുങ്ങിയത്. കാറുകള്‍ ഉള്‍പ്പെടെയുള്ള ചരക്കുകളാണ് കപ്പലിലുള്ളത്. ഇറാഖിലെ ഉമ്മു ഖസറിലേക്കായിരുന്നു യാത്ര. ഇന്ത്യ, പാകിസ്താന്‍, സുഡാന്‍, ഉഗാണ്ട, താന്‍സാനിയ, ഇത്തിയോപ്പിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ജീവനക്കാര്‍.

മോശം കാലാവസ്ഥയെ തുടർന്നാണ് തങ്ങളുടെ കപ്പൽ മുങ്ങിയതെന്ന് ദുബായ് ആസ്ഥാനമായുള്ള സേലം അൽ മക്രാനി കാർഗോ കമ്പനി നേരത്തെ റോയിട്ടേഴ്‌സിനോട് പറഞ്ഞിരുന്നു. ഇറാനിലെ അസ്സലുയെ തുറമുഖ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് സ്ഥാപനത്തിന്റെ വക്താവ് പറഞ്ഞു. അസ്സലുയെ തുറമുഖത്ത് നിന്ന് 30 മൈൽ അകലെയാണ് കപ്പൽ മുങ്ങിയതെന്നും കാറുകൾ കടത്തുകയായിരുന്നുവെന്നും ഐആർഎൻഎ കൂട്ടിച്ചേർത്തു.