Thursday, 19 September - 2024

വീണ്ടും ആശങ്ക?….. കൊറോണ കാരണം ചൈനയിൽ വീണ്ടും ക്വാറന്റൈൻ, 17 മില്യൺ ആളുകളെ ക്വാറന്റൈനിലാക്കിയതായി ഭരണകൂടം

ബീജിംഗ്: ചൈനയിൽ നിന്ന് വീണ്ടും ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ. പുതിയ കൊറോണ അണുബാധ കേസുകൾ കണ്ടെത്തിയതിനെ തുടർന്ന് വീണ്ടും ലോക്‌ഡോൺ പ്രഖ്യാപിച്ചതായാണ് റിപ്പോർട്ടുകൾ. ദക്ഷിണ ചൈനയിലെ ഷെൻ‌ഷെൻ നഗരത്തിലെ 17 ദശലക്ഷം ആളുകൾക്ക് ഭരണകൂടം ഹോം ക്വാറന്റൈൻ ഏർപ്പെടുത്തിയതായി പ്രാദേശിക അന്താരാഷ്ട്ര മാധ്യമങ്ങൾ റിപോപ്പർട്ട് ചെയ്യുന്നു. ഇവിടെ ഒരു ബിസിനസ് പട്ടണവും അടച്ചു പൂട്ടിയിട്ടുണ്ട്.

അയൽരാജ്യമായ, വൈറസ് നാശം വിതച്ച ഹോങ്കോങ്ങുമായി ബന്ധപ്പെട്ട ഒമിക്‌റോൺ ഫ്‌ളയർ-അപ്പ് ഇല്ലാതാക്കാൻ നഗരം പാടുപെടുന്നതിനാൽ തെക്കൻ ടെക് ഹബ് കേന്ദ്രമായ ഷെൻ‌ഷെനൈൽ എല്ലാ താമസക്കാരോടും വീട്ടിൽ തന്നെ തുടരാൻ അധികൃതർ ആവശ്യപ്പെട്ടു. ലോക്ക്ഡൗണും പൊതുഗതാഗത നിരോധനവും മാർച്ച് 20 വരെ നീണ്ടുനിൽക്കും. ഇതോടൊപ്പം നഗര നിവാസികൾക്ക് മൂന്ന് റൗണ്ട് മാസ് ടെസ്റ്റിംഗ് ആരംഭിക്കുമെന്നും സർക്കാർ അറിയിച്ചു.

ഷെൻ‌ഷെനിൽ ഞായറാഴ്ച 66 പുതിയ അണുബാധകളാണ് റിപ്പോർട്ട് ചെയ്യപെട്ടത്. ഇതേ സമയം തന്നെ അയൽ രാജ്യമായ ഹോങ്കോങ്ങിൽ 32,430 കേസുകളും സ്ഥിരീകരിച്ചു. പ്രതിരോധവും നിയന്ത്രണവും സമയബന്ധിതവും നിർണായകവുമായ രീതിയിൽ ശക്തിപ്പെടുത്തിയില്ലെങ്കിൽ വൈറസ് എളുപ്പത്തിൽ വ്യാപിക്കാൻ ഇടയാക്കുമെന്ന് ഷെൻ‌ഷെൻ ആരോഗ്യ ഉദ്യോഗസ്ഥൻ ലിൻ ഹാൻ‌ചെങ് പറഞ്ഞു.

Most Popular

error: