Tuesday, 17 June - 2025

സഊദിയിൽ ഇന്ന് 146 പുതിയ കൊവിഡ് കേസുകൾ

റിയാദ്: സഊദിയിൽ ഇന്ന് 146 പുതിയ കൊവിഡ് കേസുകൾ രജിസ്റ്റർ ചെയ്തതായി ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഇതോടെ, മൊത്തം കേസുകളുടെ എണ്ണം 748,915 ആയി. 314 പുതിയ രോഗമുക്തിയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 731,004 ആയി ഉയർന്നു.

ഇന്ന് രണ്ട് മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ ആകെ മരണസംഖ്യ 9,020 ആയി. നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന ഗുരുതര രോഗികൾ 272 ആണെന്നും മന്ത്രാലയം വെളിപ്പെടുത്തി.

Most Popular

error: