റിയാദ്: ജമൈക്കൻ റാപ്പർ ഷോൺ പോൾ റിയാദിൽ സംഗീതക്കച്ചേരിക്കെത്തുന്നു. മാർച്ച് 18 ന് സഊദി തലസ്ഥാനമായ റിയാദിൽ തത്സമയ കച്ചേരി അവതരിപ്പിക്കുമെന്ന് സഊദി റോയൽ കോർട്ട് അഡ്വൈസറും ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (ജിഇഎ) ചെയർമാനുമായ തുർക്കി അൽ ശൈഖ് തിങ്കളാഴ്ച രാവിലെ ട്വീറ്റിൽ അറിയിച്ചു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
12 വയസ്സിന് മുകളിലുള്ളവരെ കച്ചേരിയിൽ പങ്കെടുക്കാൻ അനുവദിക്കും. റിയാദ് സീസൺ 2021 ഔദ്യോഗിക വെബ്‌സൈറ്റിൽ ടിക്കറ്റുകൾ വാങ്ങാം. 50 റിയാൽ മുതൽ ആണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റ് ബുക്കിങ്ങിനു ഇവിടെ ക്ലിക്ക് ചെയ്യുക. തത്സമയ കച്ചേരി വെള്ളിയാഴ്ച വൈകുന്നേരം 8:00 മണി മുതൽ അർദ്ധരാത്രി വരെ റിയാദിലെ ഇന്റർനാഷണൽ അരീന ബൊളിവാർഡ് പ്ലസിലാണ് അരങ്ങേറുക.
ചാർട്ട്-ടോപ്പിംഗും മൾട്ടി-അവാർഡ് നേടിയ ഡാൻസ്ഹാൾ റാപ്പറും പ്രൊഡ്യൂസറും ഗായകനുമായ ഈ ജമൈക്കൻ 2000 കളുടെ തുടക്കത്തിൽ പ്രശസ്തിയിലേക്ക് ഉയർന്ന ഏറ്റവും മികച്ച കലാകാരന്മാരിൽ ഒരാളാണ് ജമൈക്കൻ റാപ്പർ ഷോൺ പോൾ കണക്കാക്കപ്പെടുന്നത്. 2004-ൽ ‘മികച്ച റെഗ്ഗി ആൽബത്തിനുള്ള ഗ്രാമി അവാർഡ്, 2009-ൽ ‘മികച്ച റെഗ്ഗി ആർട്ടിസ്‌റ്റിനുള്ള സോൾ ട്രെയിൻ മ്യൂസിക് അവാർഡ്, 2003-ൽ ‘മികച്ച പുതിയ ആക്ടിനുള്ള’ MTV യൂറോപ്പ് മ്യൂസിക് അവാർഡ് എന്നിവയുൾപ്പെടെ നിരവധി അവാർഡുകളും അദ്ദേഹം നേടി.




