റിയാദ്: പൗരന്റെ വീടിന് നേരെ വെടിയുതിർത്ത രണ്ട് പേരെ സഊദിയിൽ അറസ്റ്റ് ചെയ്തു. സകാക്ക നഗരത്തിലെ ഒരു പൗരന്റെ വീടിന് നേരെ വെടിയുതിർത്ത രണ്ട് പേരെയാണ് അൽ-ജൗഫ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഒളിപ്പിച്ച് വെച്ചതിനു ഇവരുടെ പിതാവിനെയും അറസ്റ്റ് ചെയ്തു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പൗരന്റെ വീടിന് നേരെ രണ്ട് പേർ വെടിയുതിർത്തതായി ഏരിയാ പോലീസ് മാധ്യമ വക്താവ് വ്യക്തമാക്കി. ഇവർ തമ്മിൽ മുൻപുണ്ടായ തർക്കങ്ങളുടെ ബാക്കിയാണ് വെടിവെപ്പ്. പിതാവിനൊപ്പം പ്രതികളെ അറസ്റ്റ് ചെയ്യുകയും ഉപയോഗിച്ച ആയുധവും 26 ലൈവ് റൗണ്ട് ഷൂട്ട് ചെയ്യാനുള്ള വെടിയുണ്ടകളും കണ്ടെടുത്തു.
മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായും അവർക്കെതിരെ പ്രാഥമിക നിയമ നടപടികൾ സ്വീകരിച്ചതായും വക്താവ് സൂചിപ്പിച്ചു. മൂവരെയും തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.




