റിയാദ്: സഊദിയിൽ ഓരോ വാണിജ്യ പ്രവർത്തനങ്ങൾക്കും പ്രത്യേക രജിസ്ട്രേഷന് പകരം എല്ലാ സ്ഥാപനങ്ങൾക്കും വിവിധ വാണിജ്യ പ്രവർത്തനങ്ങൾ നടത്താൻ ഒറ്റ രജിസ്ട്രേഷൻ സംവിധാനവുമായി സഊദി വാണിജ്യ മന്ത്രാലയം. ഒരേ മേഖലയിലെ സ്ഥാപനങ്ങൾക്ക് അവരുടെ ഒന്നിലധികം പ്രവർത്തനങ്ങൾ ഒരു വാണിജ്യ രജിസ്ട്രിയിൽ ചേർക്കാമെന്ന് വാണിജ്യ മന്ത്രാലയം വെളിപ്പെടുത്തി. നേരത്തെ ഓരോ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്കും പ്രത്യേക വാണിജ്യ രജിസ്റ്റർ ആവശ്യമായിരുന്നു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മൊത്തവ്യാപാര പെർഫ്യൂമുകൾ, ഓട്ടോ പാർട്‌സ് നിർമ്മാണം, അലങ്കാര ചെടികൾ വളർത്തൽ തുടങ്ങി നിരവധി പ്രവർത്തനങ്ങൾക്കായി പ്രത്യേക വാണിജ്യ രജിസ്ട്രി ഇനി സ്ഥാപനങ്ങൾക്ക് ആവശ്യമില്ല. ഈ പ്രവർത്തനങ്ങളെല്ലാം ഒരേ പ്രദേശത്തെ ഒരു വാണിജ്യ രജിസ്ട്രിയിൽ സംയോജിപ്പിക്കാൻ ഇനി മുതൽ സാധ്യമാകും.
വാണിജ്യ ജോലിയുടെ പരിശീലനം സുഗമമാക്കുക, സുതാര്യതയും വിശ്വാസ്യതയും വർദ്ധിപ്പിക്കുക, വാണിജ്യ അന്തരീക്ഷം മെച്ചപ്പെടുത്തുക, വാണിജ്യ സ്ഥാപനങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കുക എന്നിവയാണ് ഈ നടപടികൊണ്ട് ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം സൂചിപ്പിച്ചു.




