Friday, 25 April - 2025

സഊദിയിൽ ഇന്ന് വെറും 190 കൊവിഡ് കേസുകൾ

റിയാദ്: രാജ്യത്ത് ഇന്ന് 190 പുതിയ കൊവിഡ് കേസുകൾ രജിസ്റ്റർ ചെയ്തതായി ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 748,311 ആയി. ഇന്ന് 455 പേർ രോഗമുക്തി നേടുകയും ചെയ്തു. ഇത് വരെ 729,661 കൊവിഡ് രോഗികളാണ് രോഗ മുക്തി നേടിയത്. ഇന്ന് ഒരു മരണം സ്ഥിരീകരിച്ചതോടെ ആകെ മരണം 9,014 ആയി. നിലവിൽ ആശുപത്രികളിൽ ഗുരുതരാവസ്ഥയിൽ 351 കൊവിഡ് രോഗികൾ ആണുള്ളത്.

കൊവിഡ് സ്ഥിതിവിവരക്കണക്കുകൾ പ്രദർശിപ്പിക്കുന്നതിനുള്ള ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം അനുസരിച്ച്, റിയാദിൽ 54 പുതിയ കേസുകളും ജിദ്ദയിൽ 21, മദീന 11, ദമാം 11, മക്ക 9, അബഹയിൽ 7, ഹുഫൂഫ് 5, ഹായിൽ 5 എന്നിങ്ങനെയാണ് പുതിയ കേസുകൾ.

27,978 പുതിയ കൊവിഡ് പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 6,1682,909 കൊവിഡ് വാക്‌സിൻ ഡോസുകളാണ് ഇത് വരെ നൽകിയത്.

Most Popular

error: