ജിദ്ദ: കോട്ടക്കൽ മണ്ഡലം കെഎംസിസിയുടെ ആഭിമുഖ്യത്തിൽ വിട പറഞ്ഞ മുസ്‌ലിം ലീഗ് മുൻ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, കോട്ടക്കൽ മണ്ഡലം മുസ്‌ലിം ലീഗ് മുൻ വൈസ് പ്രസിഡന്റ്റും മലപ്പുറം ജില്ല പഞ്ചായത്ത് മെമ്പറുമായ മൂർക്കത്ത് ഹംസ മാസ്റ്റർ എന്നിവരുടെ പേരിൽ മയ്യിത്ത് നിസ്കാരവും അനുസ്മരണവും ഇന്ന് രാത്രി 9 മണിക്ക് ബഗ്ദാദിയ്യ ഇംപീരിയൽ റസ്റ്റോറൻ്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നതാണ്. പരിപാടിയിൽ ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, മലപ്പുറം ജില്ല കെഎംസിസി ആക്ടിങ് പ്രസിഡന്റ് സീതി കോളക്കാടൻ, ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ തുടങ്ങിയവർ പങ്കെടുക്കും.
പ്രസ്തുത പരിപാടിയിൽ മുഴുവൻ കെഎംസിസി പ്രവർത്തകരും പങ്കെടുക്കണമെന്ന് ജിദ്ദ – കോട്ടക്കൽ മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ ആഭ്യർത്ഥിച്ചു