റിയാദ്: രാജ്യത്തെ ഏഴു പ്രദേശങ്ങളിൽ പൊടിക്കാറ്റ് തുടരുമെന്നും ഇത് മൂലം ദൂരക്കാഴ്ച്ച കുറയുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. നജ്‌റാൻ മേഖലയിൽ രാവിലെ പത്ത് മുതൽ വൈകുന്നേരം ഏഴ് വരെ ഖബാഷ്, ഷറൂറ, നജ്‌റാൻ, യദ്മ എന്നിവയെ പൊടിക്കാറ്റ് ബാധിക്കും. അസീറിൽ ബിഷാ, തത്‌ലീത് എന്നിവിടങ്ങളിൽ വൈകുന്നേരം എട്ട് മണി വരെയും ഇത് തുടരും.
മക്ക മേഖലയിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ഏഴ് വരെ കാറ്റിന്റെ പ്രഭാവം ഉണ്ടാകും. കൂടാതെ അൽ-ഖുർമ, അൽ-മുആവിയ, തുർബ, റനിയ്യ ഗവർണറേറ്റുകളെയും കേന്ദ്രങ്ങളെയും ബാധിക്കും. മദീനയിൽ അൽ ഹനാക്കിയ, അൽ മഹ്ദ് എന്നിവിടങ്ങളിൽ രാവിലെ പത്ത് മുതൽ വൈകുന്നേരം എട്ട് വരെയും പൊടിക്കാറ്റ് ഉണ്ടാകും.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഗ്രൂപ്പിൽ അംഗമാകാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
റിയാദ് മേഖലയെയും രാവിലെ ഒമ്പത് മുതൽ വൈകുന്നേരം എട്ട് വരെയും പൊടിക്കാറ്റ് ബാധിക്കും. അൽ-സുൽഫി, അൽ ഗാത്, അൽ-മജ്മഅ, താദിഖ്, ഹുറൈമില, റിമാഹ്, ശഖ്റ ഗവർണറേറ്റുകളെയാണ് ഇത് ബാധിക്കുക. അൽ ഖസീമിൽ രാവിലെ പത്ത് മുതൽ വൈകുന്നേരം എട്ട് വരെയും നബാനിയ, റിയാദ് അൽ-ഖുബ്റ, ദരിയ, ഉഖ്ലത്ത് അൽ സുഖൂർ. ഹായിലിലെ ശനാൻ, ബഖ്‌അ എന്നവിടങ്ങളിലും രാവിലെ ഒമ്പത് മുതൽ വൈകുന്നേരം എട്ട് വരെയും പൊടിക്കാറ് ബാധിക്കും.